കഴിക്കുന്ന ആഹാരത്തെ കുറിച്ചു (കുറ്റം) പറയുമ്പോള്‍, മുത്തശ്ശി ഇതു ചൊല്ലുമായിരുന്നു. തരുന്നത് ഈശ്വരനെ വിചാരിച്ചു മിണ്ടാതെ കഴിച്ചോളണം എന്ന പോളിസിക്കാരിയായിരുന്നു മുത്തശ്ശി.
വൈക്കത്ത് ശിവനേ, ചെറുതേന്‍ കുഴമ്പേ
ഉച്ചയ്ക്ക് തിന്നേന്‍ ഒരു കൊത്തു തേങ്ങ
പെറ്റിട്ടു നോവറിയാത്തവള്‍് അമ്മയായി
വറ്റിട്ടു കഞ്ഞി തരുവാന്‍ വരം തരണേ.
വല്ലാതെ ഉപദ്രവിച്ച രണ്ടാനാമ്മയെ കുറിച്ചു ഒരു കുട്ടി പാടിയതായിരിക്കാം.
Friday, December 12, 2008
Sunday, November 30, 2008
Wake up politicians - did you hear that something went wrong in Mumbai?
Allright. To the chief doll, and other related dolls in the government of India, Stop talking to that failed state who keeps on asking for evidences. Enough of the insults by them. Wake up.
Something else to add.
The first formal mosque is being built in Cologne, Germany (at the cost of $30 million, provided for by the Turkish Government for the Turkish immigrants in Germany). Cologne mayor calls it a triumph of understanding and living in harmony. Watch the clip here -> http://worldfocus.org/blog/2008/11/17/turkish-immigrants-cement-islam-in-germany/2729/
Meanwhile Yoga has been banned by the powers to be in Malaysia (as being unislamic)http://thestar.com.my/news/story.asp?file=/2008/11/22/nation/20081122111842&sec=nation
I wonder how would it be, if the US wanted to donate $10 million to build a church in Jeddah for its overseas personnel.
Also Chief doll, please remember you are dealing with a community, who as a minority, feel victmized at every opportunity and as a majority they subjugate the rest without any remorse.
My heartfelt condolences to all the affected families.

Monday, November 24, 2008
കല്പാത്തി തേര്
കുട്ടി:
മുത്തശ്ശി:
തേര് കാണാന്‍ സ്നേഹത്തോടെ യാത്ര അയച്ചിരുന്ന മുത്തശ്ശി ഇന്നില്ല. ചില 'തേര്' ഓര്‍മ്മകള്‍.
തേര് കാണാന്‍ പോയ്കോട്ടേ.
മുത്തശ്ശി:
കാശീപ്പാതി കല്പാത്തി
വിശാലാക്ഷി വിശ്വനാഥന്‍
കൃഷ്ണന്‍ കോവിലിലും തൊഴണം
പ്രസാദങ്ങള്‍ കൊണ്ടു വരണം.
കുട്ടി:
തിരക്കൊട്ടുമില്ലെന്ങില്‍ തൊഴുത്‌വരാം
കരിമ്പ് പൊരി ബലൂണും
റിബ്ബണ്‍, വള, കണ്മഷി
മിഠായി, മുറുക്ക്, മുല്ലപ്പൂ
എന്തായാലും വാങ്ങി വരാം.
ഏട്ടന്‍:
ചങ്ങാതിമാരിപ്പോഴെത്ത്തും
നിന്നെ നാളെക്കൊണ്ടോവാം
കരിമ്പ് പൊരി ബലൂണൊന്നും
എനിക്ക് വാങ്ങാന്‍ പറ്റില്ല.
മുത്തശ്ശി:
കുട്ട്യേക്കൂടെ കൂട്ടില്ലെങ്ങില്‍
ഉണ്ണിക്കുട്ടനും പോകേണ്ട
അവളൊരു പാവം കുട്ട്യല്ലേ
കല്പാത്തി തേരവള്‍് കാണട്ടെ.
തേര് കാണാന്‍ സ്നേഹത്തോടെ യാത്ര അയച്ചിരുന്ന മുത്തശ്ശി ഇന്നില്ല. ചില 'തേര്' ഓര്‍മ്മകള്‍.
Friday, November 21, 2008
Finally...! Yes we can.
It is over.
The election here in US. Brings to me a peace of mind. Saved from numerous volunteers coming to the house, many phone calls to either vote for Obama or McCain, random people approaching with a broad smile chanting Obama, Obama, or McCain McCain....

Yes we can...(stop talking about Obama).
On another note: Hats off to Neel Kashkari. He is the new assistant to Treasury Secretary. I think he is the first Indian American in this position. One more coming in Obama's team. Ms. Sunita Shah.
Wednesday, October 8, 2008
നവരാത്രി
എല്ലാവര്ക്കും നവരാത്രി ആശംസകള്‍...കൊലു, ചുണ്ടല്‍ തുടങ്ങിയ പൂജപ്രസാദങ്ങളുടെ നാളുകള്‍.
പുസ്തകജപപടഹസ്തെ
വാണീ നിന്‍ കൃപ കാണീവേണമതിനാ-യേണാങ്കബിംബാനനെ
വീണേന്‍് ത്വല്പദ പങ്കജത്തിലടിയന്‍്
വാണീ മനോഹാരിണീ
വാണീ നിര്ജ്ജിതവേണുഗാനമധുരെ
വാണീഗുണം നല്‍കുവാന്
വാണീടെണമതിന്നു നിന്നടിയില്‍ ഞാന്‍ വീഴുന്നു മൂകംബികെ
പുസ്തകജപപടഹസ്തെ
വരദാഭയചിഹ്നചാരുബാഹുലതെ
കര്‍്പ്പൂരാമലദേഹേ
വാഗീശ്വരി ശോധയാശു മമ ചേതഃ
Friday, September 5, 2008
മാനസപുത്രീ....
(ഇതു ഏഷ്യാനെറ്റ് മാനസപുത്രി കാണുന്നവര്‍ക്ക് മാത്രമാണ്. കാരണം മാനസപുത്രിയുടെ കഥയൊന്നും മുഴുവന്‍ ഇവിടെ എഴുതാന്‍ പറ്റില്ല. അതിലും ഭേദം....ലോകത്തിലെ മറ്റെല്ലാ കാര്യങ്ങളും അതിലും ഭേദമാണ്.)
ഒന്നൊന്നര കൊല്ലം മുമ്പു ഞാന്‍ "എന്റെ മാനസപുത്രി" (ഏഷ്യാനെറ്റ്) കാണല്‍ നിര്‍ത്തി. സന്ധ്യക്ക് സീരിയല്‍ കാണാന്‍ പറ്റാത്ത സാഹചര്യമാണ്.
മിനിഞ്ഞാന്ന് മാനസപുത്രി കണ്ടപ്പോഴും തോബിയാസും ഗ്ലോറിയും 'ഗൂഡതന്ത്രങ്ങള്‍് മിനഞ്ഞു കഴിഞ്ഞിട്ടില്ല. തന്ത്രങ്ങള്‍ക്ക് പിറകെ തന്ത്രങ്ങള്‍. ഇന്നത്തെ കാലത്ത് ഒരു അഞ്ചു വയസ്സുകാരന്‍ പോലും തന്റെ അടുത്ത് തന്ത്രങ്ങള്‍ പയറ്റാന്‍ വരുന്നവനെ ഓടിക്കും. പക്ഷെ മാനസപുത്രിയിലെ ആള്‍ക്കാര്‍ പന്ജപാവങ്ങള്‍. ഒരു കുതന്ത്രങ്ങളും അവര്ക്കു മനസ്സിലാകുന്നില്ല. എനിക്ക് എല്ലാ പാവങ്ങളായ മാനസപുത്രി അംഗങ്ങളേയും പിടിച്ചു കുറച്ചു നേരം കുലുക്കാന്‍ തോന്നുന്നു. നമ്മുടെ നെല്ലി മരക്കൊമ്പ് കുലുക്കുംബോലെ. അവരുടെ ബുദ്ധി അവരുടെ തലയിലെക്കിറങ്ങട്ടെ. എല്ലാവരും തോബിയാസ് ഗ്ലോറി കുതന്ത്രങ്ങള്‍ മനസ്സിലാക്കട്ടെ. കഥ വേഗം അവസാനിക്കട്ടെ. ആ നേരത്ത് വേറെ വല്ലത് കാണിക്കാന്‍ ഏഷ്യാനെറ്റിനെ ദൈവം തോന്നിപ്പിക്കട്ടെ.
ക്ഷമയുടെ നെല്ലിപ്പടി കാണുക എന്ന മലയാളത്തിലെ ചൊല്ല് ഈ സീരിയല്‍ കാണുന്നവര്‍ അനുഭവിച്ച്ചിട്ടുണ്ടാവും.
Thursday, August 28, 2008
Tuesday, August 26, 2008
വിടില്ല ഞാന്‍ എന്റെ പ്രിയ......
ഇഡ്ഡലി......
കണ്ണില്‍ കണ്ടതൊക്കെ തിന്നുന്നത് കാരണം തടി കൂടുന്നതിന് ആരെയെന്കിലും പഴി ചാരാന്‍ നോക്കിയപ്പോള്‍ കണ്ടത് ഇഡ്ഡലിയെ. ഇഡ്ഡലി കഴിച്ചാല്‍ തടി കൂടും അത് കൊണ്ടു ബ്രയ്ക്ഫാസ്റ്റ് വേറെ വല്ലതും കഴിക്കണം എന്ന് ഒരു 'ഡയറ്റിഷ്യന്‍്' മൊഴി കേട്ടു.
പിറ്റേന്ന് മുതല്‍ കോഴിക്കു തീറ്റ വാരിയിടുന്നത് പോലെ കുറച്ചു തവിട് കണക്കിരിക്കുന്ന സിറീല്‍ ഒരു പാത്രത്തില്‍ വാരിയിട്ടു തിന്നാന്‍ തുടങ്ങി. ഒരു കണക്കിന് അത് കഴിച്ചു. തടിച്ചാലും മെലിഞ്ഞാലും ഒന്നുമില്ല എന്ന മനോഭാവം ഉള്ള വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ഇഡ്ഡലി ഉണ്ടാക്കി (സ്വല്പം മനോവേദനയോടെ).
അങ്ങനെ കോഴിത്തീറ്റ കഴിച്ചു ഓഫീസിലേക്ക് പുറപ്പെടുകയും പത്ത് മണിയോട് കൂടി ചെറിയ ഒരു തലകറക്കം അനുഭവപ്പെടുകയും ചെയ്തു. രാവിലെ കിട്ടുന്ന ഇഡ്ഡലിയുടെ ക്വോട്ട തികയാതെ ശരീരം പ്രതിഷേധിക്കാന്‍ തുടങ്ങി.
രണ്ടു ദിവസം കോഴിത്തീറ്റ സിരീലുമായി മല്ലടിച്ചു. മൂന്നാം ദിവസം അംഗത്തില് തോറ്റ ചേകവരെ കണക്കു (ചേകവര്‍ തോറ്റാല്‍ എന്ത് ചെയ്യുമോ എന്തോ?) രാവിലെ നേരത്തെ എണീറ്റ് അഞ്ചാറ് ഇഡ്ഡലി എടുത്തു തിന്നപ്പോള്‍ ഒരു മനസമാധാനം.
കോഴിത്തീറ്റ സിറീല്‍ തിന്നാന്‍ പുറത്തു പക്ഷികളുടെ ഭയങ്കര ബഹളം.
ബൈ ബൈ കോഴിത്തീറ്റ, വെല്‍ക്കം ഇഡ്ഡലി.....(വെല്‍ക്കം ചെയ്യാന്‍ അദ്ദേഹം എങ്ങും പോയില്ലല്ലോ)
Monday, August 4, 2008
ആലോചനകള്‍ - പാര്‍ട്ട് ഒന്ന്.
ഏത് കാര്യവും കാര്യകാരണ സഹിതം ആലോചിച്ചേ ചെയ്യാവൂ എന്ന് പലപ്പോഴും നാം കേട്ടിടുണ്ട്. അങ്ങനെയേ നമ്മള്‍ എന്തും ചെയ്യുകയുമുള്ളൂ.
സ്ഥലം വാങ്ങണോ വേണ്ടയോ എന്ന ആലോചന, വീട് ഇങ്ങനെ വേണോ, അങ്ങനെ വേണോ, മക്കള്‍ ഈ സ്കൂളില്‍ പോണോ, അതോ കുറച്ചു ദൂരെയുള്ളതില്‍ പോണോ, അങ്ങനെ അങ്ങനെ എണ്ണിയാലൊടുന്ഗാത്ത ആലോചനകള്‍.
ഏട്ടന് കല്യാണ ആലോചന. ആള്‍മോസ്റ്റ് ആറടിയുള്ള പയ്യന്റെ അച്ഛനും അമ്മയ്ക്കും അശേഷം ചാന്ജല്യമില്ല. ആലോചനകളുടെ സൂപ്പര്‍ മാര്കെറ്റൂകളായ അവര്‍ പറഞ്ഞു -- ഇതിലെന്താ ഇത്ര ആലോചിക്കാന്‍? അവന് പെണ്ണ് രണ്ടു ദിവസത്തില്‍ ശരിയാവും. ഞാനും വിചാരിച്ചു, ശരി തന്നെ. കണ്ടാല്‍ മോശമില്ല. അമേരിക്കന്‍ ഡിഗ്രി, പൌരന്‍.
അച്ഛന്‍, ഏട്ടന്റെ ചില ഫോടോകളൊക്കെ റെഡിയാക്കി. സ്ടുടിയോവില്‍ എടുത്ത ഫോട്ടോ കൊടുക്കാതെ, സാധാരണ ഫോട്ടോ പെണ്‍ വീട്ടില്‍ കൊടുത്താല്‍ മതിയെന്ന് അച്ഛന്‍ നിര്‍്ബന്ധം.
ഏട്ടന്‍ കുറെ മഞ്ഞു പെയ്തുകിടക്കുന്ന മരക്കൊമ്ബിന്ടേ ഇടയിലൂടെ നോക്കി ചിരിച്ചു നില്ക്കുന്നു. ചുറ്റുമുള്ള മഞ്ഞിനും, ഏട്ടന്റെ പല്ലിനും ഒരേ നിറം. ആകെ വെള്ള ബാക്ക്ഗ്രൌണ്ട് കാരണം, ഏട്ടന്‍ കുറച്ചു കൂടെ കറുത്തോന്നു തോന്നുന്ന ഒരു പടം. അത് ഞാന്‍ പറഞ്ഞതു അമ്മക്ക് അത്ര പിടിച്ചില്ല. നീ മിണ്ടാതിരിയെടി-- ഓ ശരി.
പക്ഷെ ആ പടത്തില്‍, വിന്റെര്‍ ജാക്കെറ്റ് ഇട്ട ഏട്ടന്, പഴയ മലയാള സിനിമയിലെ ഒരു വില്ലന്‍ ലുക്ക് ഉണ്ടെന്നു പറഞ്ഞപ്പോള്‍, അച്ഛന്‍ കണ്ണാടി ഒന്നു കൂടെ ശരിയാക്കി ഫോടോവിലേക്ക് സൂക്ഷിച്ചു നോക്കി. എന്നെ ഒന്നു രൂക്ഷമായി നോക്കി. മകനെ പെണ്ണിന്റെ വീടുകാര്‍ വില്ലനായി കണ്ടാലോ? ആ ഫോട്ടോ ഔട്ട്.
അടുത്ത പടം. ഏട്ടന്‍ ഒരു കാറില്‍ ചാരി നില്ക്കുന്നു. അത് കണ്ടതെ അമ്മൂമ്മ പറഞ്ഞു. ഇതു കണ്ടാല്‍ ഇവന് നടുവിന് വല്ല കേടും ഉണ്ടോ എന്ന് തോന്നും ഡാ. അച്ഛന്‍ അമ്മൂമ്മയെ രൂക്ഷമായി നോക്കി. അതും ഔട്ട്.
പെണിന്റെ വീട്ടില്‍ ഏത് പടം കൊടുക്കും? ആറടി പൊക്കമുള്ള മകന്റെ ഏത് ഫോട്ടോ പെണ്ണിന്റെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യിക്കും? ആലോചന മുറുകുന്നു.
അമ്മ ഒരു ഫോട്ടോ എടുക്കുന്നു. ഏട്ടന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ പോലെ ഒരു ട്രൌസര്‍ ഇട്ടു നില്ക്കുന്നു. ആള്‍ ഏതോ ബീച്ചില്‍ നില്‍കുകയാണ്. സ്റ്റൈലന്‍ ഫോട്ടോ തന്നെ. അമ്മുമ്മ അത് പിടിച്ചു വാങ്ങി. ഫോടോവില്‍ ദൂരെ ഒരു മദാമ്മയെ തന്റെ സൂക്ഷ്മ ദൃഷ്ടിയാല്‍ സ്പോട്ട് ചെയ്യുന്നു. " ഇതു വേണ്ട. ഈ പെണ്നെങ്ങാനും ഏട്ടന്റെ കൂടെ ബീച്ചില്‍ വന്നതാണെന്ന് 'അവര്‍' വിചാരിച്ചാലോ? അച്ചന് ദ്വേഷ്യം വന്നു കഴിഞ്ഞു.
"എന്നാ നിങ്ങള് ഒരു നല്ല ഫോട്ടോ കണ്ടു പിടി - ഞാനിപ്പോ വരാം". അച്ഛന്‍ പുറത്തേക്കിറങ്ങുന്നു. അമ്മയും അമ്മുമ്മയും കുറെ ഫോടോകളുമായി മല്‍പിടുത്തം നടത്തുന്നു. അതിലെ പാഞ്ഞു വന്ന അനിയന്റെ അഭിപ്രായം അമ്മുമ്മ, സ്നേഹപൂര്വ്വം ആരായുന്നു. അവന്റെ ചങ്ങാതി പുറത്തു ബൈക്ക് റൈസ് ചെയ്യുന്നത് കൊണ്ടു അവനുടനെ പോണം. രണ്ടു മൂന്നെണ്ണം ഫ്ലിപ്പ് ചെയ്തു അവന്‍ രണ്ടെണ്ണം എടുത്തു കൊടുക്കുന്നു. " ഞാനിപ്പോ വരാം അമ്മേ" - അവന്‍ അപ്രത്യക്ഷനാകുന്നു.
അനിയന്‍ എടുത്ത രണ്ടെണ്ണം അമ്മ, അമ്മുമ്മയെ കാണിക്കുന്നു. ഒന്നില്‍ ഏട്ടന്‍ ചിരിക്കാതെ പല്ലുവേദന വന്നത് പോലെ ഒരു സൈഡ് വ്യൂ വില്‍ ഇരിക്കുന്നു. അമ്മുമ്മയുടെ കമന്റ് - അവര് ബാക്കി ഭാഗം കൂടെ കാണണം എന്ന് പറയും. അമ്മ ഈര്‍ഷ്യയോടെ അമ്മുമ്മയെ നോക്കുന്നു. അടുത്തതില്‍ ഒരു സ്റ്റൈലന്‍ ബ്ലാക്ക് ഗ്ലാസ് വെച്ച ഏട്ടന്‍ ഒരു ജാക്കെറ്റുമ്, കൈയില്‍ എന്തോ (എന്തോ അല്ല, ഒരു ബിയര്‍ കാന്‍ ആണെന്ന് എനിക്ക് മനസിലായി) പിടിച്ചിരിക്കുന്നു. ടൂ മേനി accessories. അതും ഔട്ട്.
വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ല എന്ന മട്ടിലായി കാര്യങ്ങള്‍. ഏട്ടന്റെ ഫോട്ടോകള്‍ സര്‍വത്ര. അമേരിക്കയുടെ പല വൈഭവങ്ങളും പ്രകടമാകുന്ന, പല പോസുകളില്‍ ഏട്ടന്‍ കഷ്ടപ്പെട്ട് എടുതയച്ച ഒരു ഫോട്ടോയും, അമ്മ അമ്മുമ്മ കമ്മിഷന്‍ അടുപ്പിക്കുന്നില്ല. ഒന്നും ശിപാര്‍ശ ചെയ്യുന്നില്ല. എല്ലാത്തിലും എന്തെങ്ങിലും കുഴപ്പം.
അച്ഛന്‍ റീ എന്‍ട്രി ആയപ്പോഴും കാര്യങ്ങള്‍ക്കു ഒരു മുടിവ് വന്നിട്ടില്ല എന്നതില്‍ അച്ഛന്‍ അതിശയം പ്രകടിപ്പിച്ചു. ഏത് കാര്യങ്ങളുടെയും ആലോചനകള്‍ക്കൊടുവില്‍, അച്ഛനും അമ്മയും ഇന്ത്യ പാക് ബന്ധം കൈവരിക്കും. അതറിയാവുന്ന അമ്മുമ്മ, മെല്ലെ ഉള്ളില്‍ പോയി, തന്റെ രാമായണത്തിലെ ബുക്മാര്‍ക്ക് ആയി ഉപയോഗിക്കുന്ന ഒരു ഫോട്ടോ എടുത്തോണ്ട് വന്നു.
ഞാന്‍, അവിടെ നിക്കണോ പോണോ, അതോ, അച്ഛന്റെ വായിലിരിക്കുന്ന ബാക്കി കേള്കണോ എന്ന് ആലോചിച്ചു നിന്നു.
അമ്മുമ്മയുടെ ബുക്മാര്‍ക്ക് ഫോട്ടോ - ഏട്ടന്റെ ഈര്കില്‍ പരുവം രൂപം. ഞാന്‍ അടുത്ത മാസം അമേരിക്കക്ക് പോവും - എനിക്ക് പേടിയാവുന്നു എന്ന് പറയുന്ന രൂപം. അമ്മൂമ്മക്ക് ഏട്ടന്‍ പോവുന്നതിനു മുമ്പെ കൊടുത്ത ഒരു പടം.
എന്റെ മോന്‍ ഇതില്‍ നന്നായി ഇരിക്കുന്നു അല്ലെ എന്ന് ചോദിക്കുന്ന അമ്മൂമ്മ. ഫോട്ടോ കൂമ്പാരത്തില്‍ നോക്കി, പറയുന്നു - മനുഷ്യക്കോലം ഉള്ള ഒരേ ഒരു പടം ഇതാ. അവന്‍ അവടെ പോയി ഓരോ കോമാളിത്തം കാണിക്കാന്‍ തുടങ്ങി.
അച്ചന് ആ ഫോട്ടോ അറിയാവുന്നതു കൊണ്ടു ഒന്നും പറഞ്ഞില്ല.
മകന്റെ കല്യാണം അത്ര വേഗത്തില്‍ നടക്കുമോ എന്ന് അച്ഛനു ഒരു ചെറിയ ആധി. കാരണം ഒരു ഫോട്ടോ സെലക്റ്റ് ചെയ്യാന്‍ ഇത്ര നേരം വേണ്ടി വന്നു എന്നതില്‍ അച്ഛന്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍-ലായി.
എനിക്ക് വിശക്കുന്നു. ചോറെടുക്ക് എന്ന് അമ്മയോടായി. അമ്മൂമ്മ മാത്രം തന്റെ പുന്നാര മോന്റെ പടം കണ്ടു കൊണ്ടു ഉമ്മറത്തിരുന്നു. സാമ്പാറുണ്ടോ അമ്മേ എന്ന് ചോദിച്ചു ഞാന്‍ അടുക്കളയില്ലെക്ക്....

Wednesday, July 30, 2008
വായില്‍്കണ്ടിട്ടെശോദാ ഭുവനമഖിലവും...
Tuesday, July 29, 2008
കാപ്പി കാപ്പി...
കാപ്പി പലവിധം. പലര്‍ക്കും പലവിധത്തില്‍ കാപ്പി ഉണ്ടാക്കാനറിയാം. കാപ്പിയുടെ ആ അഭൌമമായ ഗന്ധം മാത്രം മതി, അതിനെ വീണ്ടും വീണ്ടും ആസ്വദിക്കാന്‍ നമ്മെ അത് പ്രേരിപ്പിക്കുന്നു.നമ്മുടെ (സൌത്ത്) ഇന്ത്യന്‍ കാപ്പി ഉണ്ടാക്കുന്നത് വളരെ ലളിതമാണ്. വെള്ളം തിളപ്പിക്കുന്നു, കാപ്പിപ്പൊടി (ഇന്‍സ്റ്റന്റ് അല്ലെങ്ങ്ഗില്‍ നോണ്‍ ഇന്‍സ്റ്റന്റ്) ഇടുന്നു, പാല്‍, മധുരം ചേര്‍ക്കുന്നു, ഫാന്‍ ഓണ്‍ ചെയ്തു അതിന്റെ താഴെ ഇരുന്നു, ചൂടോടെയുള്ള കാപ്പി കുടിക്കുന്നു. ഞാന്‍ സാധാരണ കാപ്പി കുടിക്കാന്‍ തുടങ്ങിയാല്‍ കമാന്നു മിണ്ടാറില്ല. കാരണം കാപ്പി അത്രയ്ക്ക് ഇഷ്ടമായതിനാല്‍, ഇടയ്ക്ക് ദിസ്ടര്ബന്സ് ഒന്നും പാടില്ല.
എന്റെ സുഹൃത്തിന്റെ അഗ്രഹാരത്തില്‍ ഉണ്ടാക്കുന്ന കാപ്പിയാണ് ഈ ലോകത്തില്‍ വെച്ചു സ്വാദേറിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പരമമായ യാഥാര്‍ഥ്യം മാത്രമാണ്. അത് കുപ്പിയിലെ പഴഞ്ചന്‍ കാപ്പിപ്പൊടിയെടുത്തു ശടെ എന്ന് ഉണ്ടാക്കുന്നതല്ല. കാപ്പിക്കുരു തല്‍ക്ഷണം വറത്തു പൊടിച്ചു (കൈ കൊണ്ടു തിരിക്കുന്ന തരം ബ്ലെന്ടെര്‍) ഉണ്ടാക്കുന്ന കാപ്പി. അതിനോട് കിട പിടിക്കാന്‍ വേറെ കാപ്പിയില്ലെന്ഗിലും, പാലക്കാട്ടെ 'അശോക് ഭവന്‍'ലെ കാപ്പിയും ഒപ്പിക്കാം.ഇതൊന്നും ഒത്തിലെന്ഗില്, നമ്മുടെ 'ബ്രു' ഇന്‍സ്റ്റന്റ് തന്നെ ശരണം.
ട്രെയിന്‍ സ്ടേഷനുകളിലെ കാപ്പി, കാപ്പിയല്ല എന്ന അഭിപ്രായമാണ് എനിക്ക്.
അമേരിക്കയില്‍ കാപ്പി ഒരു 'ത്രൂ ഔട്ട് ദ ഡേ ബെവേരജ്' ആണ്. ദിവസത്തിലെ ഏത് നേരവും കാപ്പി കുടിക്കാവുന്ന നേരം. അത് കൊണ്ടാണ് സ്റ്റാര്‍ ബക്ക്സ്, അമേരിക്കന്‍ ജനതയുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആവുന്നത്. കാപ്പി കാപ്പിയാവുന്നത്, അതിന്റെ രുചി മാത്രം മുന്തി നില്‍ക്കുമ്പോഴാണ്. സ്റ്റാര്‍ ബക്ക്സ് തരുന്നതില്‍, ചിലപ്പോള്‍, ക്രീം, പല എസ്സെന്സുകള്‍ മറ്റും, ചേര്ത്തു, ഇതു കാപ്പിയാണോ, കഷായമാണോ, ഐസ് ക്രീം ആണോ എന്ന് സംശയം വരുന്നതിനാല്‍, നമുക്കു നമ്മുടെ കാപ്പി താന്‍ നല്ലത് എന്ന് കരുതുന്ന ആളാണ് ഞാന്‍.
അവരുടെ ബരിസ്ട ഗാലെറി്യില് അനവധി ചോയ്സുകള്‍ ഉണ്ട്. കാപ്പി രുചികളില്‍ ഒരു പിഎച്ച്ടി dissertation - നു വകയുണ്ട്.എങ്കിലും കോഫി കാബിനെറ്റ് വളരെ രസകരമായ ഒരു കാര്യമാണ്.
കാപ്പി, എന്റെ പ്രിയപ്പെട്ട പാനീയം ...!
കാപ്പി, എന്റെ പ്രിയപ്പെട്ട പാനീയം ...!
Monday, July 28, 2008
Thursday, July 24, 2008
ശിവോതി അകത്ത്, ചേട്ട പുറത്ത്
സാരം: നല്ലത് അകത്ത്, ചീത്ത പുറത്ത്.
ഇപ്രാവശ്യം കര്‍ക്കിടകം ഒന്നിന്റെ തലേന്ന് നാട്ടിലുണ്ടാവാന്‍ ഭാഗ്യം കിട്ടി. ഞങ്ങളുടെ സ്ഥലം ഇപ്പോഴും somewhat നാട്ടിന്പുറ്മായതിനാല് മിക്ക വീടുകളിലും ചേട്ടയെ പുറത്താക്കല്‍ ചടങ്ങുണ്ട്. രാവിലെ അമ്മയോട് ചോദിച്ചു നമ്മളും പതിവു പോലെ ചേട്ടചേച്ചിയെ വെളിയിലാക്കുന്നില്ലേ എന്ന്. മുന്നിലുള്ള ഭീകരമായ വൃത്തിയാക്കല്‍ ആലോചിച്ചു അമ്മ പറഞ്ഞു - ആ ചെറിയ തോതില്‍ ചെയ്യാം എന്ന്.
അങ്ങനെ എല്ലാ ചപ്പുചവറും എടുത്ത് കത്തിക്കുകയും, അതടിച്ചു വാരിയ കുറ്റിച്ചൂലിനെയും പിന്നെ കുറച്ചു കുപ്പയെയും വല്ലാത്ത ഒരു ദേഷ്യത്തോടെ(?) പടിഞ്ഞാറെതൊടിയില് വലിച്ചെറിയുകയും ചെയ്തു കുളിച്ചു വന്നപ്പോള്‍ ഒരു ശാന്തി. (പണ്ടു, ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മുത്തശിയും സഹചാരിയും, കുപ്പ കളയാന്‍ പോവുമ്പോള്‍ ഈണത്തില്‍ മൂളും- "ചേട്ടെ പോ---ശിവോതി വാ). ഇതൊന്നും കുറച്ചു കാലമായി ചെയ്യാത്തത് കൊണ്ടു കുട്ടിക്കാലത്ത് ചെയ്ത ചേട്ടയെ കളയല്‍ എന്ന re-enactment മനസ്സിന് വളരെ സന്തോഷം തന്നു.

ശിവോതി (ശ്രീഭഗവതി)വെക്കാന്‍ ഒരു പലകയും, വിളക്ക്, കിണ്ടി മറ്റു സാമഗ്രികള്‍ ആവശ്യമാണ്. എന്റെ വീട്ടില്‍ ശിവോതിക്ക് ദശപുഷ്പങ്ങളും വെക്കാറുണ്ടായിരുന്നു. (കഞ്ഞുണ്ണി, (കുഞ്ഞുണ്യേട്ടനെ പിടിച്ച്ചിരുത്തല്ലേ) ഉഴിഞ്ഞ, ചെറൂള, കറുക, മുക്കൂറ്റി, (മുഴുക്കുടിയനായ അച്ഛനെയോ അമ്മാവനെയോ വെറുതെ വിടുക), മുയല്‍ചെവിയന്‍, പൂവങ്കുരുനില, തിരുതാളി, കൃഷ്ണക്രാന്തി, നിലപ്പന - ഇവയാണ് ദശപുഷ്പങ്ങള്‍). ഇതില്‍ ഒട്ടു മിക്കതും അമ്മ വെക്കാറുണ്ടായിരുന്നു.
രാവിലെ സ്കൂളില്‍ പോവുന്ന തിരക്കിലും, ഞാന്‍ ഇതില്‍ ചിലത് തൊടിയില്‍ നിന്നു പറിചെടുത്തോണ്ട് വരുമായിരുന്നു. അനിയനെ ഒരു ദിവസം ചിലത് പറിക്കാന്‍ എല്പിച്ചപ്പോള്‍ അവന്‍ ആദ്യം കണ്ട കൊടിത്തൂവയും തൊട്ടാവാടിയും പറിച്ചോണ്ട് വന്നതും, അത് മുത്തശന് കൊടുത്തപ്പോള്‍, മോനേ ശിവോതിക്ക് കൊടിത്തൂവ തട്ടി ചൊറിച്ചില്‍ വരുമെന്ന് മുത്തശന്‍ തമാശക്ക് പറഞ്ഞതും ഇന്ന്നലെ കഴിഞ്ഞ പോലെയുണ്ട്.

കര്‍ക്കടക മഴയില്‍ എല്ലാ ദശപുഷ്പങ്ങളും ഉള്ള തൊടികള്‍ അന്ന് സമൃധ്മായിരുന്നിലെങ്കിലും ഉണ്ടായിരുന്നു. ഇന്നു ഒരു പഴയ തറവാടിന്റെ സ്ഥലത്തു അഞ്ചാറു വീടെന്കിലും വന്ന കാലമായതു കൊണ്ടു ആരെ പറയാനൊക്കും?എങ്കിലും പഴയ നല്ല ശീലങ്ങള്‍ മനസ്സില്‍ കരുതുന്ന കുറച്ചു ആള്‍ക്കാരും, അവരില്‍ നിന്നും നല്ലത് സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന അടുത്ത തലമുറയും നമ്മളില്‍ സംസ്കാരങ്ങളുടെ, പൈത്രുകത്തിന്റെ ശ്രീഭഗവതിയെ കുടിയിരുത്തട്ടെ...
ഞങ്ങളുടെ മക്കള്‍ക്കും ഈ ഒരു "custom" സുപരിചിതമാക്കാന്‍ വേണ്ടി, ഇതിന്റെ abstract ശിവോതി വീട്ടില്‍ വെക്കുന്നുണ്ട്. ദശപുഷ്പങ്ങളില്‍ മുക്കൂറ്റിയും കറുകയും ഇവിടെ കിട്ടും.
ചേട്ടെ പോ---ശിവോതി വാ.
Friday, June 13, 2008
ദശാവതാര കീര്‍ത്തനം
സോറി പീപ്പിള്‍, നോട്ട് എ റിവ്യൂ ഓഫ് ദ കമല്‍'സ് ദശാവതാരം മൂവി-- ഹ ഹ :)
അന്പോടു മീനായി വേദങ്ങള്‍ വീണ്ടിടും
അംബുജനാഭനെ കൈതൊഴുന്നേന്‍
ആമയായി മന്ദരം താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേന്‍
ഇക്ഷിതിയെ പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മിവരനാഥ കൈതൊഴുന്നേന്‍
ഈടെഴും മാനുഷകേസരിയായിടും
കോടക്കാര്‍്വര്ണനെ കൈതൊഴുന്നേന്‍
ഉത്തമനാകിയ വാമനമൂര്തിയെ
ഭക്തിയോടെപ്പോഴും കൈതൊഴുന്നേന്‍
ഊക്കോടെ ഭൂപതിമാരെക്കൊല ചെയ്ത
ഭാര്ഗവരാമനെ കൈതൊഴുന്നേന്‍
എത്രയും വീരനായ് വാഴും ദശരഥ-
രാമനെ സന്തതം കൈതൊഴുന്നേന്‍
ഏറെ ബലമുള്ള ശ്രീ ബലഭദ്രരെ
പാരാതെ ഞാനിതാ കൈതൊഴുന്നേന്‍
അമ്പാടി തന്നില്‍ മരുവുന്ന പൈതലേ
അന്പോടു ഞാനിതാ കൈതൊഴുന്നേന്‍
ഒക്കെയൊടുക്കുവാന്‍് മേലില്‍ പിറക്കുന്ന
കല്‍ക്കിയെ ഞാനിതാ കൈതൊഴുന്നേന്‍
Thursday, June 12, 2008
തൊടിയില്‍ വന്ന വിരുന്നുകാരന്‍
Wednesday, June 11, 2008
ഉണ്മാനില്ലഞ്ഞൊരു നാളൊരുപിടിയവിലും....
തനിക്ക് ഉണ്ണാന്‍ ഒന്നുമില്ലാതിരുന്ന പരാധീനക്കാരനായ കുചേലന്‍ തന്റെ ആത്മമിത്രത്തെ കാണാന്‍ പോകുന്ന ശ്ലോകം ....
ഉണ്മാനില്ലഞ്ഞൊരു നാളൊരുപിടിയവിലും
കൊണ്ടുചെന്നാന്‍ കുചേലന്‍
സമ്മാനിച്ചങ്ങിരുത്തി ത്രിഭുവനപെരുമാ -
ളാദരാല്‍് ചോറുനല്കി
സമ്മോദംപൂണ്ടിരുന്നമ്മുരഹരനവിലും-
തിന്നു പോരുംദശായാം
ബര്ഹഹ്മാനന്ദം കുചേലന്നനവധിധനവും
നല്കിനാന്‍ നന്ദ്സൂനു .
Tuesday, June 10, 2008
സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍
ടിവി സീരിയലുകളില്ലാത്ത്ത സന്ധ്യകളില്‍, ഞങ്ങള്‍ കുട്ടികള്‍ ചെല്ലിയിരുന്ന മനോഹരങ്ങളായ സന്ധ്യാനാമ ജപങ്ങള്‍. ഇപ്പോഴും അവ ചൊല്ലുമ്പോള്‍ കിട്ടുന്ന അവാചിയമായ മനസുഖം. അവര്‍ണനീയം.
നീലക്കാര്‍ വേണി കെട്ടീട്ടഴകൊടു നിടിലെ
ചാരു ഗോരോചനം ചേര്‍ത്തെലസ്സും
പൊന്ചിലമ്പുംമണികളും അണീയിച്ച്ചമ്മ തന്‍
അന്ഗഭാഗെ ലീല ഗോപാല വേഷതോട്
മുരളിയുമായി കാലി മേയ്കുന്ന കോലും
ചാലെ കൈകൊണ്ട് മന്ദസ്മിതമോട്
മരുവും പൈതലേ കൈതൊഴുന്നേന്‍.
കോടക്കാര്‍ വര്ണ്നനോടക്കുഴലോട് കളി-
വിട്ടോടി വന്നമ്മ തന്റെ മാടൊക്കും
പോര്മുലപ്പാലമിത രുചികുടിച്ച്ചാശ്വസിക്കും
ദശായാംഓടി ക്രീടിച്ച്ച്ചു വാടിടിന വദനകലാ-
നാദഘര്മാമൃതത്തെ കൂടെകൂടെത്തുടക്കും
സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍.

സന്ധ്യാനാമം - ഹേമാംബികെ..
കല്ലായിക്കുള മധ്യവാസിനി ശിവേ
വല്ലായ്മ ഞാന്‍ വല്ലതും
വല്ലാതെ പിഴ ചെയ്കിലാത്ത കൃപയാ -
ലെല്ലാം പൊറുത്തെന്നെ നീ
എല്ലാ ലോകവുമല്ലല്‍ തീര്‍ത്തു പരിപാ-
ലിക്കുന്ന നിന്‍ ചില്ലി കൊണ്ടെല്ലാ
നാളുമെനിക്ക് നല്ലത് വരാന്‍
തെല്ലൊന്നിളക്കേണമേ !
വല്ലായ്മ ഞാന്‍ വല്ലതും
വല്ലാതെ പിഴ ചെയ്കിലാത്ത കൃപയാ -
ലെല്ലാം പൊറുത്തെന്നെ നീ
എല്ലാ ലോകവുമല്ലല്‍ തീര്‍ത്തു പരിപാ-
ലിക്കുന്ന നിന്‍ ചില്ലി കൊണ്ടെല്ലാ
നാളുമെനിക്ക് നല്ലത് വരാന്‍
തെല്ലൊന്നിളക്കേണമേ !
Labels:
hemambike,
kallekulangara,
palakkad,
sandhyanamam,
സന്ധ്യാനാമം
Thursday, June 5, 2008
വീണിതല്ലോ കിടക്കുന്നു ധരണിയില്‍....
പണ്ടു മുത്തശ്ശി പറയും, ഏറെ തിളച്ചാല്‍ താഴെപ്പോവും.
അത് ഇവിടത്തെ ഹൌസിംഗ് മാര്‍കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്.
കൊക്കിനോതുങ്ങത്തത് കൊത്തരുതെങ്ങിലും, അത് കൊത്ത്തിയെ അടങ്ങൂ എങ്കില്‍, കൊക്ക് മുറിഞ്ഞു പോവും.
എന്തൊക്കെ വയ്യവേലികലായിരുന്നു! ജോലി ഇല്ലെങ്കിലും മില്ലിയന്‍ ലോണ്‍ കിട്ടും. എങ്ങനെയെന്കിലും ബാങ്ക് അത് ഒപ്പിച്ചുകൊടുക്കും.
എല്ലാവരും മണി മാളികകളില്‍ ഇരുന്നപ്പോള്‍, എല്ലാ 'സബ്പ്രിം' ലോനുകളും കുത്തനെ നിലം പൊത്തി. വീടുകള്‍ക്ക് വില കുത്തനെ താണു.
എല്ലാ ന്യൂസ് ചാനല്‍-ഉം ഇതു 'ക്രിസിസ്' ആണെന്ന് പറയുന്നു. എനിക്ക് തോന്നുന്നത് ഇതു correction ആണെന്നാണ്. വരുമാനതിനോത്ത് വീട് വാങ്ങിക്കാം.
ഒരു funny വീഡിയോ :)

Wednesday, May 21, 2008
ന മാത പര ദേവത
ന അന്നോധകത് പരം ദാനം
ന ദ്വാദശ്യാത് പരം വ്രതം
ന ഗായത്രയത് പരം മന്ത്രം
ന മാത പര ദേവത
ശ്ളോകം പറയുന്നത്:
അന്നദാനത്തെക്കാള്‍ വലിയൊരു ദാനമില്ല.
ദ്വാദശിയെക്കാള്‍ വലിയൊരു വ്രതമില്ല.
ഗായത്രി മന്ത്രത്തെക്കാള്‍ വലിയൊരു മന്ത്രമില്ല.
അമ്മയെക്കാള്‍ വലിയൊരു പരദേവതയുമില്ല.
എല്ലാ അമ്മമാര്‍ക്കും എന്‍റെ നമോവാകങ്ങള്‍.
രണ്ടാം ക്ളാസ്സിലായിരിക്കുംബൊള്‍, ഒരു ദിവസം ഞാന്‍ വീട്ടിലെക്കുള്ള റൂട്ടില്‍ ഒരു ചെറിയ 'ഡീവിയഷന്‍' വരുത്തി എന്‍റെ കൂട്ടുകാരിയുടെ വീട്ടിലെക്കു വെച്ചു പിടിച്ചു.
എന്‍റെ അമ്മ പരിഭ്രമിക്കും എന്ന് വിചാരിക്കാനുള്ള വിവരം അന്നു എനിക്കുണ്ടായിരുന്നില്ല. (ഇതു പ്രീ സെല്‍ ഫോണ്‍ കാലമാണു).
പോയ വീട്ടിലെ കളിചിരിയൊക്കെ കഴിഞ്ഞു എന്‍റെ വീട്ടില്‍ വന്നപ്പൊള്‍, അടുത്ത അഞ്ചാറു വീട്ടിലെ ആള്‍ക്കാര്‍, അവരുടെ സ്വന്തം കാര്യങ്ങൊളൊക്കെ നിര്‍ത്തി വെച്ചു, എന്‍റെ വീട്ടിണ്റ്റെ ഉമ്മറുത്തുണ്ടായിരുന്നു. എനിക്ക് കാര്യം പിടി കിട്ടി വരുംബൊഴെക്കു എന്‍റെ വലിയമ്മ ഓടി വന്നു, എന്നെ കെട്ടിപ്പിടിക്കണൊ, അതൊ, നല്ല അടി പറ്റിക്കണൊ എന്നു സംശയിച്ചു നില്‍ക്കുമ്പോള്‍, എന്റെ അമ്മ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മ വെച്ചു. എന്തിനാണ് ഈ ബഹളം എന്ന് എനിക്ക് വലിയ പിടി കിട്ടിയില്ലെന്കിലും, ഇന്നു എനിക്ക് അത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്.
എന്‍റെ മകളെ സാധാരണ സ്കൂള്‍ ബസ്സ് വരുന്നതില്‍ നിന്നു അഞ്ച് മിനിട്ട് വൈകിയാല്‍, സ്വിമ്മിംഗ് പൂളില്‍ അവള്‍ താഴെ മുങ്ങാംകുഴിയിട്ട് നിവര്‍ന്നു വരാന്‍ അല്പം വൈകിയാല്‍, അങ്ങനെ പല നിമിഷങ്ങളിലും എന്‍റെ ഉള്ളില്‍ നിന്നു ഒരു പരിഭ്രാന്തി ഉയരുന്നത് പതിവാണ്.
പണ്ടു ഇതേ സന്ദര്‍ഭങ്ങളില്‍ എന്റെ അമ്മയുടെ റിയാക്ഷന്‍സ് കണ്ടു ഞാന്‍ വിചാരിച്ചിട്ടുണ്ട് അമ്മക്ക് ലേശം വട്ടുണ്ടോ എന്ന്. അത് ചോദിച്ചാല്‍ അമ്മ പറയും, അത് നിനക്കു പിള്ളേരാകുമ്ബൊഴ്രിയുമെന്ന്.
മനസ്സിന്റെ ഉള്ളില്‍ നിന്നും മക്കള്‍ക്ക് സ്നേഹം വാരി ചൊരിയുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ നമസ്കാരങ്ങള്‍.
Mothers day is already celebrated for this year, but every mother is still working very hard everyday for their children.

Tuesday, May 20, 2008
ശ്രീ മഹാലക്ഷ്മ്യഷ്ടകം
നമസ്തേസ്തു മഹാമായെ ശ്രീപീഠെ സുരപൂജിതെ
ശങ്ഖചക്ര ഗദാഹസ്തെ മഹാലക്ഷ്മി നമോസ്തു തേ
നമസ്തെ ഗരുഡാ രൂഢെ കോലാസുര ഭയങ്കരി
സര്‍വപാപ ഹരേ ദേവി മഹാലക്ഷ്മി നമോസ്തു തേ
സര്‍വജ്നെ സര്‍വ വരദെ സര്‍വ ദുഷ്ടഭയങ്കരി
സര്‍വദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോസ്തു തേ
സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി
മന്ത്രമൂര്‍ത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തു തേ
ആദ്യന്തരഹിതെ ദേവി ആദിശക്തി മഹേശ്വരി
യോഗജ്നെ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തു തേ
സ്ത്ഥൂല സൂക്ഷ്മ മഹാരൌദ്രെ മഹാശക്തി മഹോദരേ
മഹാപാപഹരെ ദേവി മഹാലക്ഷ്മി നമോസ്തു തേ
പദ്മാസന സ്തിതെ ദേവി പര ബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്‍മാതഃ മഹാലക്ഷ്മി നമോസ്തു തേ
ശ്വേതാംബരധരെ ദേവി നാനാലങ്കാര ഭൂഷിതെ ജഗത്സ്തിതെ
ജഗന്‍മാതഃ മഹാലക്ഷ്മി നമോസ്തു തേ
ഫലസ്രുതി:
മഹാലക്ഷ്മ്യഷ്ടകം സ്തോത്രം യഃ പഠെദ് ഭക്തി മാന്നരഃ
സര്‍വ സിദ്ധി മവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വദാ
ഏകകാലെ പഠേന്നിത്യം മഹാപാപ വിനാശനം
ദ്വികാലം യഃ പഠേന്നിത്യം ധനധാന്യ സമന്വിതഃ
ത്രികാലം യഃ പഠേന്നിത്യം മഹാശത്രു വിനാശനം
മഹാലക്ഷ്മീര്‍ ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ
ഇതി ശ്രീ മഹാലക്ഷ്മ്യഷ്ടകം സമ്പൂര്‍ണ്ണം.

Friday, May 16, 2008
വീട് വലിയ വീട്
വീട് ചെറുതോ വലുതോ എന്നതല്ല കാര്യം. അതില്‍ താമസിക്കുന്നവര്‍ക്കു ആരോഗ്യവും മനസ്സമാധനവും ഉള്ളതാണു കാര്യം. ഇതില്‍ എതിര്‍പക്ഷം കാണാം, ഇല്ലായിരിക്കാം, എനിക്കറിയില്ല.
പക്ഷെ ഞങ്ങളുടെ ഒരു സുഹ്രുത്തിണ്റ്റെ കാര്യം അങ്ങനെയല്ല. വീടാണൊ, അതു ഒരു സാധരണക്കാരന്‍ രാജാവിണ്റ്റെതിനെക്കാള്‍ വലുതായിരിക്കണം. സാധാരണ വീട് നോക്കുംബൊള്‍ സ്കൂള്‍ സിസ്റ്റം നോക്കണം, ക്രൈം റേറ്റ് ഇത്യാദി നോക്കണം (യു. എസ് - ല്‍) പുള്ളിക്കു ഇതൊന്നും വലിയ പ്രശ്ന്‍മായിരുന്നില്ല. കാരണം, പുള്ളിയുടെ സ്പെസിഫികേഷന്‍ അനുസരിച്ചുള്ളാരു വീട് അങ്ങു ദൂരെ എതാണ്ടൊരു സബര്‍ബിലായിരുന്നു.
കണ്ടു. ഇഷ്ടമായി. വാങ്ങി. പാലു കാച്ചല്‍. പാര്‍ട്ടി. ലലലലലലലല.
എങ്ങനെ ഡി. സി വരെ കമ്മ്യുട്ട്? ഒരു അസൂയക്കാരന്‍ ചോദിച്ചു. ഓ. എളുപ്പമാ. ഇവിടുന്നു മുക്കാല്‍ മണിക്കൂറ്‍ ഡ്രൈവ്. പിന്നെ ഒന്നര മണിക്കൂറ്‍ ട്രെയിന്‍. പിന്നെ പത്തു മിനിറ്റ് നടപ്പ്. ഈസി. അതു കൊള്ളാം. കമ്മ്യുട്ട് ഇത്രെയുമെ ഉള്ളെങ്ങില്‍ കൊള്ളാം. കാരണം വീട് ഉഗ്രനായിരിക്കുന്നു.
അഞ്ചാറു മാസം കഴിഞ്ഞ് വീണ്ടും ഞങ്ങള്‍ ലഞ്ചിനു കണ്ടപ്പൊള്‍, സുഹ്രുത്തിണ്റ്റെ പ്രഭ കുറച്ചു 'മങ്ങിപ്പോയൊ' എന്നൊരു സംശയം.
"ഓ ഒന്നും പറയണ്ട. ഇവിടെയെങ്ങാനും അങ്ങു താമസിച്ചാല്‍ മതിയായിരുന്നു. എനിക്കു വണ്ടിയിലിരുന്നു മടുത്തു. ഒരു ദിവസം മഞ്ഞത്തു തുഴഞ്ഞു അങ്ങു എത്തിയപ്പൊള്‍ പാതിരയായി. കെട്ട്യോളും വന്നപ്പോള്‍ അത്രയും നേരമായി. ഒന്നു വിശ്രമിക്കാമെന്നു വെച്ചു കൌച്ചിലേക്കു ചെരിഞ്ഞതും, കൂര്‍ക്കം വലിച്ചുറങ്ങിയൊന്നു സംശയം. തുരുതുരാ ഫൊണ്‍കാളുകള്‍, സെല്‍ഫൊണ്‍, ബ്ളാക്ക്ബെറി, ബ്ളുെബെറി ഇത്യാദികളെല്ലാം ചിലയ്ക്കുകയും, വണ്ട് മുരളുന്നതു പൊലെ മുരളുകയും, എല്ലാം കൂടെ ചെയ്തപ്പൊള്‍, ചാടിയെണീറ്റ് എന്താന്ന് കാര്യം തിരക്കിയപ്പൊള്‍, അപ്പുറത്തുന്നു ബേബി സിറ്റര്‍ വെടി വെക്കും പോലെ മൊഴിഞ്ഞു -- ' പ്ളീസ് പിക്ക് അപ് യുവര്‍ സണ്‍ '. ഓൊഹ്, ക്ഷീണത്തിനിടയില്‍ കൊചിനെ മറന്നു!"
പറ്റില്ലെന്നെ -- വീട് വില്‍ക്കാനിട്ടു. ഇങ്ങൊട്ട് അടുത്തെകു മാറാംന്ന് വെച്ചു.
വെല്‍ക്കം റ്റു ത റാറ്റ് റേസ്!
Rats always win!

Friday, May 9, 2008
ശ്രീ ഗണേശായ നമ:
ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ധ ജംബൂ ഫലസാര ഭക്ഷണം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഗ്നേശ്വര പാദ പങ്കജം
കപിത്ധ ജംബൂ ഫലസാര ഭക്ഷണം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഗ്നേശ്വര പാദ പങ്കജം
Subscribe to:
Posts (Atom)