കാപ്പി പലവിധം. പലര്‍ക്കും പലവിധത്തില്‍ കാപ്പി ഉണ്ടാക്കാനറിയാം. കാപ്പിയുടെ ആ അഭൌമമായ ഗന്ധം മാത്രം മതി, അതിനെ വീണ്ടും വീണ്ടും ആസ്വദിക്കാന്‍ നമ്മെ അത് പ്രേരിപ്പിക്കുന്നു.നമ്മുടെ (സൌത്ത്) ഇന്ത്യന്‍ കാപ്പി ഉണ്ടാക്കുന്നത് വളരെ ലളിതമാണ്. വെള്ളം തിളപ്പിക്കുന്നു, കാപ്പിപ്പൊടി (ഇന്‍സ്റ്റന്റ് അല്ലെങ്ങ്ഗില്‍ നോണ്‍ ഇന്‍സ്റ്റന്റ്) ഇടുന്നു, പാല്‍, മധുരം ചേര്‍ക്കുന്നു, ഫാന്‍ ഓണ്‍ ചെയ്തു അതിന്റെ താഴെ ഇരുന്നു, ചൂടോടെയുള്ള കാപ്പി കുടിക്കുന്നു. ഞാന്‍ സാധാരണ കാപ്പി കുടിക്കാന്‍ തുടങ്ങിയാല്‍ കമാന്നു മിണ്ടാറില്ല. കാരണം കാപ്പി അത്രയ്ക്ക് ഇഷ്ടമായതിനാല്‍, ഇടയ്ക്ക് ദിസ്ടര്ബന്സ് ഒന്നും പാടില്ല.
എന്റെ സുഹൃത്തിന്റെ അഗ്രഹാരത്തില്‍ ഉണ്ടാക്കുന്ന കാപ്പിയാണ് ഈ ലോകത്തില്‍ വെച്ചു സ്വാദേറിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പരമമായ യാഥാര്‍ഥ്യം മാത്രമാണ്. അത് കുപ്പിയിലെ പഴഞ്ചന്‍ കാപ്പിപ്പൊടിയെടുത്തു ശടെ എന്ന് ഉണ്ടാക്കുന്നതല്ല. കാപ്പിക്കുരു തല്‍ക്ഷണം വറത്തു പൊടിച്ചു (കൈ കൊണ്ടു തിരിക്കുന്ന തരം ബ്ലെന്ടെര്‍) ഉണ്ടാക്കുന്ന കാപ്പി. അതിനോട് കിട പിടിക്കാന്‍ വേറെ കാപ്പിയില്ലെന്ഗിലും, പാലക്കാട്ടെ 'അശോക് ഭവന്‍'ലെ കാപ്പിയും ഒപ്പിക്കാം.ഇതൊന്നും ഒത്തിലെന്ഗില്, നമ്മുടെ 'ബ്രു' ഇന്‍സ്റ്റന്റ് തന്നെ ശരണം.
ട്രെയിന്‍ സ്ടേഷനുകളിലെ കാപ്പി, കാപ്പിയല്ല എന്ന അഭിപ്രായമാണ് എനിക്ക്.
അമേരിക്കയില്‍ കാപ്പി ഒരു 'ത്രൂ ഔട്ട് ദ ഡേ ബെവേരജ്' ആണ്. ദിവസത്തിലെ ഏത് നേരവും കാപ്പി കുടിക്കാവുന്ന നേരം. അത് കൊണ്ടാണ് സ്റ്റാര്‍ ബക്ക്സ്, അമേരിക്കന്‍ ജനതയുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആവുന്നത്. കാപ്പി കാപ്പിയാവുന്നത്, അതിന്റെ രുചി മാത്രം മുന്തി നില്‍ക്കുമ്പോഴാണ്. സ്റ്റാര്‍ ബക്ക്സ് തരുന്നതില്‍, ചിലപ്പോള്‍, ക്രീം, പല എസ്സെന്സുകള്‍ മറ്റും, ചേര്ത്തു, ഇതു കാപ്പിയാണോ, കഷായമാണോ, ഐസ് ക്രീം ആണോ എന്ന് സംശയം വരുന്നതിനാല്‍, നമുക്കു നമ്മുടെ കാപ്പി താന്‍ നല്ലത് എന്ന് കരുതുന്ന ആളാണ് ഞാന്‍.
അവരുടെ ബരിസ്ട ഗാലെറി്യില് അനവധി ചോയ്സുകള്‍ ഉണ്ട്. കാപ്പി രുചികളില്‍ ഒരു പിഎച്ച്ടി dissertation - നു വകയുണ്ട്.എങ്കിലും കോഫി കാബിനെറ്റ് വളരെ രസകരമായ ഒരു കാര്യമാണ്.
കാപ്പി, എന്റെ പ്രിയപ്പെട്ട പാനീയം ...!
കാപ്പി, എന്റെ പ്രിയപ്പെട്ട പാനീയം ...!
നാമജപത്തിനിടയിലാ ഒരു കാപ്പികുടി...ഇത് ശരിയല്ലാട്ടൊ!...ഏതായാലും ഒരു കാപ്പിയെട്...
ReplyDeleteഒരു കാര്യം ചെയ്യാം.. ഞങ്ങടെ ഓഫീസില്‍ വരുന്ന ബ്രൂ കോഫിക്കാരനെ അങ്ങോട്ടയക്കാം.. ആ വലിയ പാത്രത്തിലുള്ളതു മുഴുവന്‍ സ്പോണ്‍സര്‍ ചെയ്യുന്നു.. കുടിച്ചു തീര്‍ത്തേക്കണേ..
ReplyDeletemmwrites, thanks for the offer :)
ReplyDeletegopak, thanks for visiting!
എനിക്കും ഒരു കോഫി...
ReplyDeleteനല്ല കാപ്പി അങ്ങനെയിരുന്നു ഊതികുടിക്കുമ്പോള്‍ കിട്ടുന്ന ഉന്മേഷം അതൊന്നു വേറെയാണു....നന്ദി ഈ കാപ്പി പോസ്റ്റിനു....:)
ReplyDeleteShiva, rare rose thanks for visiting.
ReplyDeleteShiva, here is your cup of coffee. Let me know if you need more sugar :)