Friday, May 16, 2008

വീട്‌ വലിയ വീട്‌

വീട്‌ ചെറുതോ വലുതോ എന്നതല്ല കാര്യം. അതില്‍ താമസിക്കുന്നവര്‍ക്കു ആരോഗ്യവും മനസ്സമാധനവും ഉള്ളതാണു കാര്യം. ഇതില്‍ എതിര്‍പക്ഷം കാണാം, ഇല്ലായിരിക്കാം, എനിക്കറിയില്ല.

പക്ഷെ ഞങ്ങളുടെ ഒരു സുഹ്രുത്തിണ്റ്റെ കാര്യം അങ്ങനെയല്ല. വീടാണൊ, അതു ഒരു സാധരണക്കാരന്‍ രാജാവിണ്റ്റെതിനെക്കാള്‍ വലുതായിരിക്കണം. സാധാരണ വീട്‌ നോക്കുംബൊള്‍ സ്കൂള്‍ സിസ്റ്റം നോക്കണം, ക്രൈം റേറ്റ്‌ ഇത്യാദി നോക്കണം (യു. എസ്‌ - ല്‍) പുള്ളിക്കു ഇതൊന്നും വലിയ പ്രശ്ന്‍മായിരുന്നില്ല. കാരണം, പുള്ളിയുടെ സ്പെസിഫികേഷന്‍ അനുസരിച്ചുള്ളാരു വീട്‌ അങ്ങു ദൂരെ എതാണ്ടൊരു സബര്‍ബിലായിരുന്നു.

കണ്ടു. ഇഷ്ടമായി. വാങ്ങി. പാലു കാച്ചല്‍. പാര്‍ട്ടി. ലലലലലലലല.

എങ്ങനെ ഡി. സി വരെ കമ്മ്യുട്ട്‌? ഒരു അസൂയക്കാരന്‍ ചോദിച്ചു. ഓ. എളുപ്പമാ. ഇവിടുന്നു മുക്കാല്‍ മണിക്കൂറ്‍ ഡ്രൈവ്‌. പിന്നെ ഒന്നര മണിക്കൂറ്‍ ട്രെയിന്‍. പിന്നെ പത്തു മിനിറ്റ്‌ നടപ്പ്‌. ഈസി. അതു കൊള്ളാം. കമ്മ്യുട്ട്‌ ഇത്രെയുമെ ഉള്ളെങ്ങില്‍ കൊള്ളാം. കാരണം വീട്‌ ഉഗ്രനായിരിക്കുന്നു.

അഞ്ചാറു മാസം കഴിഞ്ഞ്‌ വീണ്ടും ഞങ്ങള്‍ ലഞ്ചിനു കണ്ടപ്പൊള്‍, സുഹ്രുത്തിണ്റ്റെ പ്രഭ കുറച്ചു 'മങ്ങിപ്പോയൊ' എന്നൊരു സംശയം.

"ഓ ഒന്നും പറയണ്ട. ഇവിടെയെങ്ങാനും അങ്ങു താമസിച്ചാല്‍ മതിയായിരുന്നു. എനിക്കു വണ്ടിയിലിരുന്നു മടുത്തു. ഒരു ദിവസം മഞ്ഞത്തു തുഴഞ്ഞു അങ്ങു എത്തിയപ്പൊള്‍ പാതിരയായി. കെട്ട്യോളും വന്നപ്പോള്‍ അത്രയും നേരമായി. ഒന്നു വിശ്രമിക്കാമെന്നു വെച്ചു കൌച്ചിലേക്കു ചെരിഞ്ഞതും, കൂര്‍ക്കം വലിച്ചുറങ്ങിയൊന്നു സംശയം. തുരുതുരാ ഫൊണ്‍കാളുകള്‍, സെല്‍ഫൊണ്‍, ബ്ളാക്ക്ബെറി, ബ്ളുെബെറി ഇത്യാദികളെല്ലാം ചിലയ്ക്കുകയും, വണ്ട്‌ മുരളുന്നതു പൊലെ മുരളുകയും, എല്ലാം കൂടെ ചെയ്തപ്പൊള്‍, ചാടിയെണീറ്റ്‌ എന്താന്ന് കാര്യം തിരക്കിയപ്പൊള്‍, അപ്പുറത്തുന്നു ബേബി സിറ്റര്‍ വെടി വെക്കും പോലെ മൊഴിഞ്ഞു -- ' പ്ളീസ്‌ പിക്ക്‌ അപ്‌ യുവര്‍ സണ്‍ '. ഓൊഹ്‌, ക്ഷീണത്തിനിടയില്‍ കൊചിനെ മറന്നു!"

പറ്റില്ലെന്നെ -- വീട്‌ വില്‍ക്കാനിട്ടു. ഇങ്ങൊട്ട്‌ അടുത്തെകു മാറാംന്ന് വെച്ചു.

വെല്‍ക്കം റ്റു ത റാറ്റ്‌ റേസ്‌!

Rats always win!

2 comments:

  1. :-)

    പണ്ടൊരു മലയാളി അമേരിക്കയില്‍ പണിയിപ്പിച്ച വീടിന്റെ വിശേഷങ്ങള്‍ അതിഥിയായി വന്ന ഒരു പിന്നണിഗായകനോടു വിവരിക്കുകയായിരുന്നു. പറഞ്ഞുപറഞ്ഞ് പൊങ്ങച്ചം അതിരുവിട്ടപ്പോള്‍ സഹികെട്ട ഗായകന്‍ ചോദിച്ചത്രേ : “അപ്പോ നിങ്ങള്‍ടെയീ വീടിന്റെ മോളില്‍ കേറി നിന്നാല്‍ അറബിക്കടലും കാണാമായിരിക്കുമല്ലോ” എന്ന്


    btw, കമന്റ് പോപ്-അപ് വിന്‍ഡോയില്‍ വരുന്നത് ഒഴിവാക്കിയാല്‍ കമന്റേഴ്സിനു അല്പം കൂടി സൌകര്യമായിരിക്കും :)

    ReplyDelete