തേര് കാണാന്‍ പോയ്കോട്ടേ.
മുത്തശ്ശി:
കാശീപ്പാതി കല്പാത്തി
വിശാലാക്ഷി വിശ്വനാഥന്‍
കൃഷ്ണന്‍ കോവിലിലും തൊഴണം
പ്രസാദങ്ങള്‍ കൊണ്ടു വരണം.
കുട്ടി:
തിരക്കൊട്ടുമില്ലെന്ങില്‍ തൊഴുത്‌വരാം
കരിമ്പ് പൊരി ബലൂണും
റിബ്ബണ്‍, വള, കണ്മഷി
മിഠായി, മുറുക്ക്, മുല്ലപ്പൂ
എന്തായാലും വാങ്ങി വരാം.
ഏട്ടന്‍:
ചങ്ങാതിമാരിപ്പോഴെത്ത്തും
നിന്നെ നാളെക്കൊണ്ടോവാം
കരിമ്പ് പൊരി ബലൂണൊന്നും
എനിക്ക് വാങ്ങാന്‍ പറ്റില്ല.
മുത്തശ്ശി:
കുട്ട്യേക്കൂടെ കൂട്ടില്ലെങ്ങില്‍
ഉണ്ണിക്കുട്ടനും പോകേണ്ട
അവളൊരു പാവം കുട്ട്യല്ലേ
കല്പാത്തി തേരവള്‍് കാണട്ടെ.
തേര് കാണാന്‍ സ്നേഹത്തോടെ യാത്ര അയച്ചിരുന്ന മുത്തശ്ശി ഇന്നില്ല. ചില 'തേര്' ഓര്‍മ്മകള്‍.
നിറം മങ്ങാത്ത ഓര്‍മകള്‍...
ReplyDeleteകല്‍പ്പാത്തി തേരിനെ കുറിച്ചുള്ള ഓര്‍മ്മപുതുക്കല്‍ സംഭാഷണം നന്നായി.
ReplyDelete(കമന്റ് പോപ്പ്-അപ്പും വേഡ് വെരിയും ഒഴിവാക്കിക്കൂടേ)