ഇഡ്ഡലി......
കണ്ണില്‍ കണ്ടതൊക്കെ തിന്നുന്നത് കാരണം തടി കൂടുന്നതിന് ആരെയെന്കിലും പഴി ചാരാന്‍ നോക്കിയപ്പോള്‍ കണ്ടത് ഇഡ്ഡലിയെ. ഇഡ്ഡലി കഴിച്ചാല്‍ തടി കൂടും അത് കൊണ്ടു ബ്രയ്ക്ഫാസ്റ്റ് വേറെ വല്ലതും കഴിക്കണം എന്ന് ഒരു 'ഡയറ്റിഷ്യന്‍്' മൊഴി കേട്ടു.
പിറ്റേന്ന് മുതല്‍ കോഴിക്കു തീറ്റ വാരിയിടുന്നത് പോലെ കുറച്ചു തവിട് കണക്കിരിക്കുന്ന സിറീല്‍ ഒരു പാത്രത്തില്‍ വാരിയിട്ടു തിന്നാന്‍ തുടങ്ങി. ഒരു കണക്കിന് അത് കഴിച്ചു. തടിച്ചാലും മെലിഞ്ഞാലും ഒന്നുമില്ല എന്ന മനോഭാവം ഉള്ള വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ഇഡ്ഡലി ഉണ്ടാക്കി (സ്വല്പം മനോവേദനയോടെ).
അങ്ങനെ കോഴിത്തീറ്റ കഴിച്ചു ഓഫീസിലേക്ക് പുറപ്പെടുകയും പത്ത് മണിയോട് കൂടി ചെറിയ ഒരു തലകറക്കം അനുഭവപ്പെടുകയും ചെയ്തു. രാവിലെ കിട്ടുന്ന ഇഡ്ഡലിയുടെ ക്വോട്ട തികയാതെ ശരീരം പ്രതിഷേധിക്കാന്‍ തുടങ്ങി.
രണ്ടു ദിവസം കോഴിത്തീറ്റ സിരീലുമായി മല്ലടിച്ചു. മൂന്നാം ദിവസം അംഗത്തില് തോറ്റ ചേകവരെ കണക്കു (ചേകവര്‍ തോറ്റാല്‍ എന്ത് ചെയ്യുമോ എന്തോ?) രാവിലെ നേരത്തെ എണീറ്റ് അഞ്ചാറ് ഇഡ്ഡലി എടുത്തു തിന്നപ്പോള്‍ ഒരു മനസമാധാനം.
കോഴിത്തീറ്റ സിറീല്‍ തിന്നാന്‍ പുറത്തു പക്ഷികളുടെ ഭയങ്കര ബഹളം.
ബൈ ബൈ കോഴിത്തീറ്റ, വെല്‍ക്കം ഇഡ്ഡലി.....(വെല്‍ക്കം ചെയ്യാന്‍ അദ്ദേഹം എങ്ങും പോയില്ലല്ലോ)
No comments:
Post a Comment