Friday, December 12, 2008

വൈക്കത്ത് ശിവനേ

കഴിക്കുന്ന ആഹാരത്തെ കുറിച്ചു (കുറ്റം) പറയുമ്പോള്‍, മുത്തശ്ശി ഇതു ചൊല്ലുമായിരുന്നു. തരുന്നത് ഈശ്വരനെ വിചാരിച്ചു മിണ്ടാതെ കഴിച്ചോളണം എന്ന പോളിസിക്കാരിയായിരുന്നു മുത്തശ്ശി.

വൈക്കത്ത് ശിവനേ, ചെറുതേന്‍ കുഴമ്പേ
ഉച്ചയ്ക്ക് തിന്നേന്‍ ഒരു കൊത്തു തേങ്ങ
പെറ്റിട്ടു നോവറിയാത്തവള്‍് അമ്മയായി
വറ്റിട്ടു കഞ്ഞി തരുവാന്‍ വരം തരണേ.

വല്ലാതെ ഉപദ്രവിച്ച രണ്ടാനാമ്മയെ കുറിച്ചു ഒരു കുട്ടി പാടിയതായിരിക്കാം.