Friday, June 13, 2008

ദശാവതാര കീര്‍ത്തനം

സോറി പീപ്പിള്‍, നോട്ട് എ റിവ്യൂ ഓഫ് ദ കമല്‍'സ് ദശാവതാരം മൂവി-- ഹ ഹ :)

അന്പോടു മീനായി വേദങ്ങള്‍ വീണ്ടിടും
അംബുജനാഭനെ കൈതൊഴുന്നേന്‍

ആമയായി മന്ദരം താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേന്‍

‍ഇക്ഷിതിയെ പണ്ടു പന്നിയായ്‌ വീണ്ടിടും
ലക്ഷ്മിവരനാഥ കൈതൊഴുന്നേന്‍

‍ഈടെഴും മാനുഷകേസരിയായിടും
കോടക്കാര്‍്വര്ണനെ കൈതൊഴുന്നേന്‍

‍ഉത്തമനാകിയ വാമനമൂര്തിയെ
ഭക്തിയോടെപ്പോഴും കൈതൊഴുന്നേന്‍


‍ഊക്കോടെ ഭൂപതിമാരെക്കൊല ചെയ്ത
ഭാര്ഗവരാമനെ കൈതൊഴുന്നേന്‍

‍എത്രയും വീരനായ് വാഴും ദശരഥ-
രാമനെ സന്തതം കൈതൊഴുന്നേന്‍

ഏറെ ബലമുള്ള ശ്രീ ബലഭദ്രരെ
പാരാതെ ഞാനിതാ കൈതൊഴുന്നേന്‍

‍അമ്പാടി തന്നില്‍ മരുവുന്ന പൈതലേ
അന്പോടു ഞാനിതാ കൈതൊഴുന്നേന്‍

ഒക്കെയൊടുക്കുവാന്‍് മേലില്‍ പിറക്കുന്ന
കല്‍ക്കിയെ ഞാനിതാ കൈതൊഴുന്നേന്‍

Thursday, June 12, 2008

തൊടിയില്‍ വന്ന വിരുന്നുകാരന്‍


മൂപ്പരുടെ മുതുകില്‍ എന്തൊക്കെയോ ചൈനീസ് അക്ഷരങ്ങള്‍് പോലെ... ആമയും "Made ഇന്‍ ചൈന" ആയോ എന്ന് ഒരു ശങ്ക..

Wednesday, June 11, 2008

ഉണ്മാനില്ലഞ്ഞൊരു നാളൊരുപിടിയവിലും....


തനിക്ക് ഉണ്ണാന്‍ ഒന്നുമില്ലാതിരുന്ന പരാധീനക്കാരനായ കുചേലന്‍ തന്റെ ആത്മമിത്രത്തെ കാണാന്‍ പോകുന്ന ശ്ലോകം ....


ഉണ്മാനില്ലഞ്ഞൊരു നാളൊരുപിടിയവിലും

കൊണ്ടുചെന്നാന്‍ കുചേലന്‍

സമ്മാനിച്ചങ്ങിരുത്തി ത്രിഭുവനപെരുമാ -

ളാദരാല്‍് ചോറുനല്കി

സമ്മോദംപൂണ്ടിരുന്നമ്മുരഹരനവിലും-

തിന്നു പോരുംദശായാം

ബര്ഹഹ്മാനന്ദം കുചേലന്നനവധിധനവും

നല്കിനാന്‍ നന്ദ്സൂനു .

Tuesday, June 10, 2008

സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍

ടിവി സീരിയലുകളില്ലാത്ത്ത സന്ധ്യകളില്‍, ഞങ്ങള്‍ കുട്ടികള്‍ ചെല്ലിയിരുന്ന മനോഹരങ്ങളായ സന്ധ്യാനാമ ജപങ്ങള്‍. ഇപ്പോഴും അവ ചൊല്ലുമ്പോള്‍ കിട്ടുന്ന അവാചിയമായ മനസുഖം. അവര്‍ണനീയം.


നീലക്കാര്‍ വേണി കെട്ടീട്ടഴകൊടു നിടിലെ
ചാരു ഗോരോചനം ചേര്‍ത്തെലസ്സും
പൊന്ചിലമ്പുംമണികളും അണീയിച്ച്ചമ്മ തന്‍
അന്ഗഭാഗെ ലീല ഗോപാല വേഷതോട്
മുരളിയുമായി കാലി മേയ്കുന്ന കോലും
ചാലെ കൈകൊണ്ട് മന്ദസ്മിതമോട്
മരുവും പൈതലേ കൈതൊഴുന്നേന്‍.
കോടക്കാര്‍ വര്ണ്നനോടക്കുഴലോട് കളി-
വിട്ടോടി വന്നമ്മ തന്റെ മാടൊക്കും
പോര്മുലപ്പാലമിത രുചികുടിച്ച്ചാശ്വസിക്കും
ദശായാംഓടി ക്രീടിച്ച്ച്ചു വാടിടിന വദനകലാ-
നാദഘര്മാമൃതത്തെ കൂടെകൂടെത്തുടക്കും
സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍.

സന്ധ്യാനാമം - ഹേമാംബികെ..

കല്ലായിക്കുള മധ്യവാസിനി ശിവേ
വല്ലായ്മ ഞാന്‍ വല്ലതും
വല്ലാതെ പിഴ ചെയ്കിലാത്ത കൃപയാ -
ലെല്ലാം പൊറുത്തെന്നെ നീ
എല്ലാ ലോകവുമല്ലല്‍ തീര്‍ത്തു പരിപാ-
ലിക്കുന്ന നിന്‍ ചില്ലി കൊണ്ടെല്ലാ
നാളുമെനിക്ക് നല്ലത് വരാന്‍
തെല്ലൊന്നിളക്കേണമേ !

Thursday, June 5, 2008

വീണിതല്ലോ കിടക്കുന്നു ധരണിയില്‍....

പണ്ടു മുത്തശ്ശി പറയും, ഏറെ തിളച്ചാല്‍ താഴെപ്പോവും.
അത് ഇവിടത്തെ ഹൌസിംഗ് മാര്‍കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌.
കൊക്കിനോതുങ്ങത്തത് കൊത്തരുതെങ്ങിലും, അത് കൊത്ത്തിയെ അടങ്ങൂ എങ്കില്‍, കൊക്ക് മുറിഞ്ഞു പോവും.

എന്തൊക്കെ വയ്യവേലികലായിരുന്നു! ജോലി ഇല്ലെങ്കിലും മില്ലിയന്‍ ലോണ്‍ കിട്ടും. എങ്ങനെയെന്കിലും ബാങ്ക് അത് ഒപ്പിച്ചുകൊടുക്കും.

എല്ലാവരും മണി മാളികകളില്‍ ഇരുന്നപ്പോള്‍, എല്ലാ 'സബ്പ്രിം' ലോനുകളും കുത്തനെ നിലം പൊത്തി. വീടുകള്‍ക്ക്‌ വില കുത്തനെ താണു.

എല്ലാ ന്യൂസ് ചാനല്‍-ഉം ഇതു 'ക്രിസിസ്' ആണെന്ന് പറയുന്നു. എനിക്ക് തോന്നുന്നത് ഇതു correction ആണെന്നാണ്. വരുമാനതിനോത്ത് വീട് വാങ്ങിക്കാം.

ഒരു funny വീഡിയോ :)