Friday, June 13, 2008

ദശാവതാര കീര്‍ത്തനം

സോറി പീപ്പിള്‍, നോട്ട് എ റിവ്യൂ ഓഫ് ദ കമല്‍'സ് ദശാവതാരം മൂവി-- ഹ ഹ :)

അന്പോടു മീനായി വേദങ്ങള്‍ വീണ്ടിടും
അംബുജനാഭനെ കൈതൊഴുന്നേന്‍

ആമയായി മന്ദരം താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേന്‍

‍ഇക്ഷിതിയെ പണ്ടു പന്നിയായ്‌ വീണ്ടിടും
ലക്ഷ്മിവരനാഥ കൈതൊഴുന്നേന്‍

‍ഈടെഴും മാനുഷകേസരിയായിടും
കോടക്കാര്‍്വര്ണനെ കൈതൊഴുന്നേന്‍

‍ഉത്തമനാകിയ വാമനമൂര്തിയെ
ഭക്തിയോടെപ്പോഴും കൈതൊഴുന്നേന്‍


‍ഊക്കോടെ ഭൂപതിമാരെക്കൊല ചെയ്ത
ഭാര്ഗവരാമനെ കൈതൊഴുന്നേന്‍

‍എത്രയും വീരനായ് വാഴും ദശരഥ-
രാമനെ സന്തതം കൈതൊഴുന്നേന്‍

ഏറെ ബലമുള്ള ശ്രീ ബലഭദ്രരെ
പാരാതെ ഞാനിതാ കൈതൊഴുന്നേന്‍

‍അമ്പാടി തന്നില്‍ മരുവുന്ന പൈതലേ
അന്പോടു ഞാനിതാ കൈതൊഴുന്നേന്‍

ഒക്കെയൊടുക്കുവാന്‍് മേലില്‍ പിറക്കുന്ന
കല്‍ക്കിയെ ഞാനിതാ കൈതൊഴുന്നേന്‍

Thursday, June 12, 2008

തൊടിയില്‍ വന്ന വിരുന്നുകാരന്‍


മൂപ്പരുടെ മുതുകില്‍ എന്തൊക്കെയോ ചൈനീസ് അക്ഷരങ്ങള്‍് പോലെ... ആമയും "Made ഇന്‍ ചൈന" ആയോ എന്ന് ഒരു ശങ്ക..

Wednesday, June 11, 2008

ഉണ്മാനില്ലഞ്ഞൊരു നാളൊരുപിടിയവിലും....


തനിക്ക് ഉണ്ണാന്‍ ഒന്നുമില്ലാതിരുന്ന പരാധീനക്കാരനായ കുചേലന്‍ തന്റെ ആത്മമിത്രത്തെ കാണാന്‍ പോകുന്ന ശ്ലോകം ....


ഉണ്മാനില്ലഞ്ഞൊരു നാളൊരുപിടിയവിലും

കൊണ്ടുചെന്നാന്‍ കുചേലന്‍

സമ്മാനിച്ചങ്ങിരുത്തി ത്രിഭുവനപെരുമാ -

ളാദരാല്‍് ചോറുനല്കി

സമ്മോദംപൂണ്ടിരുന്നമ്മുരഹരനവിലും-

തിന്നു പോരുംദശായാം

ബര്ഹഹ്മാനന്ദം കുചേലന്നനവധിധനവും

നല്കിനാന്‍ നന്ദ്സൂനു .

Tuesday, June 10, 2008

സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍

ടിവി സീരിയലുകളില്ലാത്ത്ത സന്ധ്യകളില്‍, ഞങ്ങള്‍ കുട്ടികള്‍ ചെല്ലിയിരുന്ന മനോഹരങ്ങളായ സന്ധ്യാനാമ ജപങ്ങള്‍. ഇപ്പോഴും അവ ചൊല്ലുമ്പോള്‍ കിട്ടുന്ന അവാചിയമായ മനസുഖം. അവര്‍ണനീയം.


നീലക്കാര്‍ വേണി കെട്ടീട്ടഴകൊടു നിടിലെ
ചാരു ഗോരോചനം ചേര്‍ത്തെലസ്സും
പൊന്ചിലമ്പുംമണികളും അണീയിച്ച്ചമ്മ തന്‍
അന്ഗഭാഗെ ലീല ഗോപാല വേഷതോട്
മുരളിയുമായി കാലി മേയ്കുന്ന കോലും
ചാലെ കൈകൊണ്ട് മന്ദസ്മിതമോട്
മരുവും പൈതലേ കൈതൊഴുന്നേന്‍.
കോടക്കാര്‍ വര്ണ്നനോടക്കുഴലോട് കളി-
വിട്ടോടി വന്നമ്മ തന്റെ മാടൊക്കും
പോര്മുലപ്പാലമിത രുചികുടിച്ച്ചാശ്വസിക്കും
ദശായാംഓടി ക്രീടിച്ച്ച്ചു വാടിടിന വദനകലാ-
നാദഘര്മാമൃതത്തെ കൂടെകൂടെത്തുടക്കും
സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍.

സന്ധ്യാനാമം - ഹേമാംബികെ..

കല്ലായിക്കുള മധ്യവാസിനി ശിവേ
വല്ലായ്മ ഞാന്‍ വല്ലതും
വല്ലാതെ പിഴ ചെയ്കിലാത്ത കൃപയാ -
ലെല്ലാം പൊറുത്തെന്നെ നീ
എല്ലാ ലോകവുമല്ലല്‍ തീര്‍ത്തു പരിപാ-
ലിക്കുന്ന നിന്‍ ചില്ലി കൊണ്ടെല്ലാ
നാളുമെനിക്ക് നല്ലത് വരാന്‍
തെല്ലൊന്നിളക്കേണമേ !

Thursday, June 5, 2008

വീണിതല്ലോ കിടക്കുന്നു ധരണിയില്‍....

പണ്ടു മുത്തശ്ശി പറയും, ഏറെ തിളച്ചാല്‍ താഴെപ്പോവും.
അത് ഇവിടത്തെ ഹൌസിംഗ് മാര്‍കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌.
കൊക്കിനോതുങ്ങത്തത് കൊത്തരുതെങ്ങിലും, അത് കൊത്ത്തിയെ അടങ്ങൂ എങ്കില്‍, കൊക്ക് മുറിഞ്ഞു പോവും.

എന്തൊക്കെ വയ്യവേലികലായിരുന്നു! ജോലി ഇല്ലെങ്കിലും മില്ലിയന്‍ ലോണ്‍ കിട്ടും. എങ്ങനെയെന്കിലും ബാങ്ക് അത് ഒപ്പിച്ചുകൊടുക്കും.

എല്ലാവരും മണി മാളികകളില്‍ ഇരുന്നപ്പോള്‍, എല്ലാ 'സബ്പ്രിം' ലോനുകളും കുത്തനെ നിലം പൊത്തി. വീടുകള്‍ക്ക്‌ വില കുത്തനെ താണു.

എല്ലാ ന്യൂസ് ചാനല്‍-ഉം ഇതു 'ക്രിസിസ്' ആണെന്ന് പറയുന്നു. എനിക്ക് തോന്നുന്നത് ഇതു correction ആണെന്നാണ്. വരുമാനതിനോത്ത് വീട് വാങ്ങിക്കാം.

ഒരു funny വീഡിയോ :)

Wednesday, May 21, 2008

ന മാത പര ദേവത



ന അന്നോധകത്‌ പരം ദാനം
ന ദ്വാദശ്യാത്‌ പരം വ്രതം
ന ഗായത്രയത്‌ പരം മന്ത്രം
ന മാത പര ദേവത

ശ്ളോകം പറയുന്നത്‌:

അന്നദാനത്തെക്കാള്‍ വലിയൊരു ദാനമില്ല.
ദ്വാദശിയെക്കാള്‍ വലിയൊരു വ്രതമില്ല.
ഗായത്രി മന്ത്രത്തെക്കാള്‍ വലിയൊരു മന്ത്രമില്ല.
അമ്മയെക്കാള്‍ വലിയൊരു പരദേവതയുമില്ല.

എല്ലാ അമ്മമാര്‍ക്കും എന്‍റെ നമോവാകങ്ങള്‍.

രണ്ടാം ക്ളാസ്സിലായിരിക്കുംബൊള്‍, ഒരു ദിവസം ഞാന്‍ വീട്ടിലെക്കുള്ള റൂട്ടില്‍ ഒരു ചെറിയ 'ഡീവിയഷന്‍' വരുത്തി എന്‍റെ കൂട്ടുകാരിയുടെ വീട്ടിലെക്കു വെച്ചു പിടിച്ചു.

എന്‍റെ അമ്മ പരിഭ്രമിക്കും എന്ന് വിചാരിക്കാനുള്ള വിവരം അന്നു എനിക്കുണ്ടായിരുന്നില്ല. (ഇതു പ്രീ സെല്‍ ഫോണ്‍ കാലമാണു).

പോയ വീട്ടിലെ കളിചിരിയൊക്കെ കഴിഞ്ഞു എന്‍റെ വീട്ടില്‍ വന്നപ്പൊള്‍, അടുത്ത അഞ്ചാറു വീട്ടിലെ ആള്‍ക്കാര്‍, അവരുടെ സ്വന്തം കാര്യങ്ങൊളൊക്കെ നിര്‍ത്തി വെച്ചു, എന്‍റെ വീട്ടിണ്റ്റെ ഉമ്മറുത്തുണ്ടായിരുന്നു. എനിക്ക്‌ കാര്യം പിടി കിട്ടി വരുംബൊഴെക്കു എന്‍റെ വലിയമ്മ ഓടി വന്നു, എന്നെ കെട്ടിപ്പിടിക്കണൊ, അതൊ, നല്ല അടി പറ്റിക്കണൊ എന്നു സംശയിച്ചു നില്‍ക്കുമ്പോള്‍, എന്റെ അമ്മ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മ വെച്ചു. എന്തിനാണ് ഈ ബഹളം എന്ന് എനിക്ക് വലിയ പിടി കിട്ടിയില്ലെന്കിലും, ഇന്നു എനിക്ക് അത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്.

എന്‍റെ മകളെ സാധാരണ സ്കൂള്‍ ബസ്സ് വരുന്നതില്‍ നിന്നു അഞ്ച് മിനിട്ട് വൈകിയാല്‍, സ്വിമ്മിംഗ് പൂളില്‍ അവള്‍ താഴെ മുങ്ങാംകുഴിയിട്ട് നിവര്‍ന്നു വരാന്‍ അല്പം വൈകിയാല്‍, അങ്ങനെ പല നിമിഷങ്ങളിലും എന്‍റെ ഉള്ളില്‍ നിന്നു ഒരു പരിഭ്രാന്തി ഉയരുന്നത്‌ പതിവാണ്.

പണ്ടു ഇതേ സന്ദര്‍ഭങ്ങളില്‍ എന്റെ അമ്മയുടെ റിയാക്ഷന്‍സ് കണ്ടു ഞാന്‍ വിചാരിച്ചിട്ടുണ്ട്‌ അമ്മക്ക് ലേശം വട്ടുണ്ടോ എന്ന്. അത് ചോദിച്ചാല്‍ അമ്മ പറയും, അത് നിനക്കു പിള്ളേരാകുമ്ബൊഴ്രിയുമെന്ന്.

മനസ്സിന്റെ ഉള്ളില്‍ നിന്നും മക്കള്‍ക്ക്‌ സ്നേഹം വാരി ചൊരിയുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ നമസ്കാരങ്ങള്‍.

Mothers day is already celebrated for this year, but every mother is still working very hard everyday for their children.