പ്രദക്ഷിണമെന്നാല്‍ ( പ്ര = വളരെ, വര്‍ധിച്ച, ദക്ഷിണ = വലതു ഭാഗം, തെക്ക് ) ഗര്‍ഭ ഗൃഹത്തിലുള്ള ദേവതയെ തന്റെ വലതു വശം കാണിച്ചു വൃത്താകൃതിയില്‍ ഭക്തിയോടു കൂടി നടക്കുന്നതാണ്. പ്രദക്ഷിണം ചെയ്യുമ്പോള്‍ നമ്മള്‍ ഈശ്വരനെ നമ്മുടെ ജീവിതത്തിന്റെ തന്നെ മധ്യ ഭാഗത്ത് പ്രതിഷ്ടിക്കുകയാണ് ചെയ്യുന്നത്.
പ്രദക്ഷിണം ചെയ്യുന്നത് ഈശ്വരനെ ധ്യാനിച്ച് വേണം ചെയ്യാന്‍. തന്നെ സമര്‍പ്പിച്ചു ഭക്തിപൂര്‍വ്വം, കൂപ്പുകൈയോടെ പ്രദക്ഷിണം ചെയ്യുക. ജീവിതം ധര്‍മ മാര്‍ഗത്തില്‍ കൂടി കൊണ്ട് പോകാന്‍ ഇത് നമുക്ക് ശക്തി തരുന്നു.
എന്താണ് പ്രദക്ഷിണത്തിന്റെ പ്രാധാന്യം? വൃത്തത്തിന്റെ മധ്യ ബിന്ദു പോലെയാണ് ഈശ്വരന്‍. നമ്മുടെ ജീവിതത്തിന്റെ മധ്യബിന്ദു, ശ്രോതസ്സ്, സത്തയും ആകണം ഈശ്വരന്‍. പ്രദക്ഷിണം ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.
പ്രദക്ഷിണ കണക്കുകള്‍ ഇങ്ങനെ: ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ടു, ശിവന് മൂന്ന്, ദേവിക്കും കൃഷ്ണനും നാല് ആലിനു ഏഴ് .
നമുക്ക് പരിചിതങ്ങളായ പ്രദക്ഷിണങ്ങള്‍ ഇവയാണ്: അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ഹോമാകുന്ടതിനു ചുറ്റും, ആലിനു ചുറ്റും...
ആത്മ പ്രദക്ഷിണമെന്നാല്‍ തനിക്കു ചുറ്റും തന്നെ ചെയ്യുന്നതാണ്. തന്റെയുള്ളിലെ ബ്രഹ്മത്തെ അറിഞ്ഞു ചെയ്യുന്ന പ്രദക്ഷിണം.
യാനി കാനി ച പാപാനി ജന്മാന്തര കൃതാനി ച
താനി താനി വിനഷ്യന്തി പ്രദക്ഷിണ പദേ പദേ
ജീവിതത്തിലെ ചില വ്യര്‍ത്ഥങ്ങളായ തിരക്കുകള്‍ നിര്‍ത്തി വെച്ച് ഈശ്വര ധ്യാനം ചെയ്യുവാന്‍ സമയം കണ്ടെത്തിയാല്‍ നമ്മുടെ ജീവിതം അത്രമേല്‍ സാര്‍ത്ഥമാകും.
പ്രദക്ഷിണത്തിന്റെ കൂടുതല്‍ "technicalities " അടുത്ത പോസ്റ്റില്‍...
Subscribe to:
Post Comments (Atom)
പ്രദക്ഷിണം എന്ന പദം ഇത്രയൊക്കെ കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ടല്ലേ?! നന്ദി
ReplyDelete