സാരം: നല്ലത് അകത്ത്, ചീത്ത പുറത്ത്.
ഇപ്രാവശ്യം കര്‍ക്കിടകം ഒന്നിന്റെ തലേന്ന് നാട്ടിലുണ്ടാവാന്‍ ഭാഗ്യം കിട്ടി. ഞങ്ങളുടെ സ്ഥലം ഇപ്പോഴും somewhat നാട്ടിന്പുറ്മായതിനാല് മിക്ക വീടുകളിലും ചേട്ടയെ പുറത്താക്കല്‍ ചടങ്ങുണ്ട്. രാവിലെ അമ്മയോട് ചോദിച്ചു നമ്മളും പതിവു പോലെ ചേട്ടചേച്ചിയെ വെളിയിലാക്കുന്നില്ലേ എന്ന്. മുന്നിലുള്ള ഭീകരമായ വൃത്തിയാക്കല്‍ ആലോചിച്ചു അമ്മ പറഞ്ഞു - ആ ചെറിയ തോതില്‍ ചെയ്യാം എന്ന്.
അങ്ങനെ എല്ലാ ചപ്പുചവറും എടുത്ത് കത്തിക്കുകയും, അതടിച്ചു വാരിയ കുറ്റിച്ചൂലിനെയും പിന്നെ കുറച്ചു കുപ്പയെയും വല്ലാത്ത ഒരു ദേഷ്യത്തോടെ(?) പടിഞ്ഞാറെതൊടിയില് വലിച്ചെറിയുകയും ചെയ്തു കുളിച്ചു വന്നപ്പോള്‍ ഒരു ശാന്തി. (പണ്ടു, ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മുത്തശിയും സഹചാരിയും, കുപ്പ കളയാന്‍ പോവുമ്പോള്‍ ഈണത്തില്‍ മൂളും- "ചേട്ടെ പോ---ശിവോതി വാ). ഇതൊന്നും കുറച്ചു കാലമായി ചെയ്യാത്തത് കൊണ്ടു കുട്ടിക്കാലത്ത് ചെയ്ത ചേട്ടയെ കളയല്‍ എന്ന re-enactment മനസ്സിന് വളരെ സന്തോഷം തന്നു.
ശിവോതി (ശ്രീഭഗവതി)വെക്കാന്‍ ഒരു പലകയും, വിളക്ക്, കിണ്ടി മറ്റു സാമഗ്രികള്‍ ആവശ്യമാണ്. എന്റെ വീട്ടില്‍ ശിവോതിക്ക് ദശപുഷ്പങ്ങളും വെക്കാറുണ്ടായിരുന്നു. (കഞ്ഞുണ്ണി, (കുഞ്ഞുണ്യേട്ടനെ പിടിച്ച്ചിരുത്തല്ലേ) ഉഴിഞ്ഞ, ചെറൂള, കറുക, മുക്കൂറ്റി, (മുഴുക്കുടിയനായ അച്ഛനെയോ അമ്മാവനെയോ വെറുതെ വിടുക), മുയല്‍ചെവിയന്‍, പൂവങ്കുരുനില, തിരുതാളി, കൃഷ്ണക്രാന്തി, നിലപ്പന - ഇവയാണ് ദശപുഷ്പങ്ങള്‍). ഇതില്‍ ഒട്ടു മിക്കതും അമ്മ വെക്കാറുണ്ടായിരുന്നു.
രാവിലെ സ്കൂളില്‍ പോവുന്ന തിരക്കിലും, ഞാന്‍ ഇതില്‍ ചിലത് തൊടിയില്‍ നിന്നു പറിചെടുത്തോണ്ട് വരുമായിരുന്നു. അനിയനെ ഒരു ദിവസം ചിലത് പറിക്കാന്‍ എല്പിച്ചപ്പോള്‍ അവന്‍ ആദ്യം കണ്ട കൊടിത്തൂവയും തൊട്ടാവാടിയും പറിച്ചോണ്ട് വന്നതും, അത് മുത്തശന് കൊടുത്തപ്പോള്‍, മോനേ ശിവോതിക്ക് കൊടിത്തൂവ തട്ടി ചൊറിച്ചില്‍ വരുമെന്ന് മുത്തശന്‍ തമാശക്ക് പറഞ്ഞതും ഇന്ന്നലെ കഴിഞ്ഞ പോലെയുണ്ട്.
കര്‍ക്കടക മഴയില്‍ എല്ലാ ദശപുഷ്പങ്ങളും ഉള്ള തൊടികള്‍ അന്ന് സമൃധ്മായിരുന്നിലെങ്കിലും ഉണ്ടായിരുന്നു. ഇന്നു ഒരു പഴയ തറവാടിന്റെ സ്ഥലത്തു അഞ്ചാറു വീടെന്കിലും വന്ന കാലമായതു കൊണ്ടു ആരെ പറയാനൊക്കും?എങ്കിലും പഴയ നല്ല ശീലങ്ങള്‍ മനസ്സില്‍ കരുതുന്ന കുറച്ചു ആള്‍ക്കാരും, അവരില്‍ നിന്നും നല്ലത് സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന അടുത്ത തലമുറയും നമ്മളില്‍ സംസ്കാരങ്ങളുടെ, പൈത്രുകത്തിന്റെ ശ്രീഭഗവതിയെ കുടിയിരുത്തട്ടെ...
ഞങ്ങളുടെ മക്കള്‍ക്കും ഈ ഒരു "custom" സുപരിചിതമാക്കാന്‍ വേണ്ടി, ഇതിന്റെ abstract ശിവോതി വീട്ടില്‍ വെക്കുന്നുണ്ട്. ദശപുഷ്പങ്ങളില്‍ മുക്കൂറ്റിയും കറുകയും ഇവിടെ കിട്ടും.
ചേട്ടെ പോ---ശിവോതി വാ.