അന്പോടു മീനായി വേദങ്ങള്‍ വീണ്ടിടും
അംബുജനാഭനെ കൈതൊഴുന്നേന്‍
ആമയായി മന്ദരം താങ്ങി നിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേന്‍
ഇക്ഷിതിയെ പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മിവരനാഥ കൈതൊഴുന്നേന്‍
ഈടെഴും മാനുഷകേസരിയായിടും
കോടക്കാര്‍്വര്ണനെ കൈതൊഴുന്നേന്‍
ഉത്തമനാകിയ വാമനമൂര്തിയെ
ഭക്തിയോടെപ്പോഴും കൈതൊഴുന്നേന്‍
ഊക്കോടെ ഭൂപതിമാരെക്കൊല ചെയ്ത
ഭാര്ഗവരാമനെ കൈതൊഴുന്നേന്‍
എത്രയും വീരനായ് വാഴും ദശരഥ-
രാമനെ സന്തതം കൈതൊഴുന്നേന്‍
ഏറെ ബലമുള്ള ശ്രീ ബലഭദ്രരെ
പാരാതെ ഞാനിതാ കൈതൊഴുന്നേന്‍
അമ്പാടി തന്നില്‍ മരുവുന്ന പൈതലേ
അന്പോടു ഞാനിതാ കൈതൊഴുന്നേന്‍
ഒക്കെയൊടുക്കുവാന്‍് മേലില്‍ പിറക്കുന്ന
കല്‍ക്കിയെ ഞാനിതാ കൈതൊഴുന്നേന്‍