Wednesday, May 21, 2008

ന മാത പര ദേവത



ന അന്നോധകത്‌ പരം ദാനം
ന ദ്വാദശ്യാത്‌ പരം വ്രതം
ന ഗായത്രയത്‌ പരം മന്ത്രം
ന മാത പര ദേവത

ശ്ളോകം പറയുന്നത്‌:

അന്നദാനത്തെക്കാള്‍ വലിയൊരു ദാനമില്ല.
ദ്വാദശിയെക്കാള്‍ വലിയൊരു വ്രതമില്ല.
ഗായത്രി മന്ത്രത്തെക്കാള്‍ വലിയൊരു മന്ത്രമില്ല.
അമ്മയെക്കാള്‍ വലിയൊരു പരദേവതയുമില്ല.

എല്ലാ അമ്മമാര്‍ക്കും എന്‍റെ നമോവാകങ്ങള്‍.

രണ്ടാം ക്ളാസ്സിലായിരിക്കുംബൊള്‍, ഒരു ദിവസം ഞാന്‍ വീട്ടിലെക്കുള്ള റൂട്ടില്‍ ഒരു ചെറിയ 'ഡീവിയഷന്‍' വരുത്തി എന്‍റെ കൂട്ടുകാരിയുടെ വീട്ടിലെക്കു വെച്ചു പിടിച്ചു.

എന്‍റെ അമ്മ പരിഭ്രമിക്കും എന്ന് വിചാരിക്കാനുള്ള വിവരം അന്നു എനിക്കുണ്ടായിരുന്നില്ല. (ഇതു പ്രീ സെല്‍ ഫോണ്‍ കാലമാണു).

പോയ വീട്ടിലെ കളിചിരിയൊക്കെ കഴിഞ്ഞു എന്‍റെ വീട്ടില്‍ വന്നപ്പൊള്‍, അടുത്ത അഞ്ചാറു വീട്ടിലെ ആള്‍ക്കാര്‍, അവരുടെ സ്വന്തം കാര്യങ്ങൊളൊക്കെ നിര്‍ത്തി വെച്ചു, എന്‍റെ വീട്ടിണ്റ്റെ ഉമ്മറുത്തുണ്ടായിരുന്നു. എനിക്ക്‌ കാര്യം പിടി കിട്ടി വരുംബൊഴെക്കു എന്‍റെ വലിയമ്മ ഓടി വന്നു, എന്നെ കെട്ടിപ്പിടിക്കണൊ, അതൊ, നല്ല അടി പറ്റിക്കണൊ എന്നു സംശയിച്ചു നില്‍ക്കുമ്പോള്‍, എന്റെ അമ്മ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മ വെച്ചു. എന്തിനാണ് ഈ ബഹളം എന്ന് എനിക്ക് വലിയ പിടി കിട്ടിയില്ലെന്കിലും, ഇന്നു എനിക്ക് അത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്.

എന്‍റെ മകളെ സാധാരണ സ്കൂള്‍ ബസ്സ് വരുന്നതില്‍ നിന്നു അഞ്ച് മിനിട്ട് വൈകിയാല്‍, സ്വിമ്മിംഗ് പൂളില്‍ അവള്‍ താഴെ മുങ്ങാംകുഴിയിട്ട് നിവര്‍ന്നു വരാന്‍ അല്പം വൈകിയാല്‍, അങ്ങനെ പല നിമിഷങ്ങളിലും എന്‍റെ ഉള്ളില്‍ നിന്നു ഒരു പരിഭ്രാന്തി ഉയരുന്നത്‌ പതിവാണ്.

പണ്ടു ഇതേ സന്ദര്‍ഭങ്ങളില്‍ എന്റെ അമ്മയുടെ റിയാക്ഷന്‍സ് കണ്ടു ഞാന്‍ വിചാരിച്ചിട്ടുണ്ട്‌ അമ്മക്ക് ലേശം വട്ടുണ്ടോ എന്ന്. അത് ചോദിച്ചാല്‍ അമ്മ പറയും, അത് നിനക്കു പിള്ളേരാകുമ്ബൊഴ്രിയുമെന്ന്.

മനസ്സിന്റെ ഉള്ളില്‍ നിന്നും മക്കള്‍ക്ക്‌ സ്നേഹം വാരി ചൊരിയുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ നമസ്കാരങ്ങള്‍.

Mothers day is already celebrated for this year, but every mother is still working very hard everyday for their children.

Tuesday, May 20, 2008

ശ്രീ മഹാലക്ഷ്മ്യഷ്ടകം

നമസ്തേസ്തു മഹാമായെ ശ്രീപീഠെ സുരപൂജിതെ
ശങ്ഖചക്ര ഗദാഹസ്തെ മഹാലക്ഷ്മി നമോസ്തു തേ

നമസ്തെ ഗരുഡാ രൂഢെ കോലാസുര ഭയങ്കരി
സര്‍വപാപ ഹരേ ദേവി മഹാലക്ഷ്മി നമോസ്തു തേ

സര്‍വജ്നെ സര്‍വ വരദെ സര്‍വ ദുഷ്ടഭയങ്കരി
സര്‍വദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോസ്തു തേ

സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി
മന്ത്രമൂര്‍ത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തു തേ

ആദ്യന്തരഹിതെ ദേവി ആദിശക്തി മഹേശ്വരി
യോഗജ്നെ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തു തേ

സ്ത്ഥൂല സൂക്ഷ്മ മഹാരൌദ്രെ മഹാശക്തി മഹോദരേ
മഹാപാപഹരെ ദേവി മഹാലക്ഷ്മി നമോസ്തു തേ

പദ്മാസന സ്തിതെ ദേവി പര ബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്‍മാതഃ മഹാലക്ഷ്മി നമോസ്തു തേ

ശ്വേതാംബരധരെ ദേവി നാനാലങ്കാര ഭൂഷിതെ ജഗത്സ്തിതെ
ജഗന്‍മാതഃ മഹാലക്ഷ്മി നമോസ്തു തേ

ഫലസ്രുതി:

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം യഃ പഠെദ്‌ ഭക്തി മാന്നരഃ
സര്‍വ സിദ്ധി മവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വദാ
ഏകകാലെ പഠേന്നിത്യം മഹാപാപ വിനാശനം
ദ്വികാലം യഃ പഠേന്നിത്യം ധനധാന്യ സമന്വിതഃ
ത്രികാലം യഃ പഠേന്നിത്യം മഹാശത്രു വിനാശനം
മഹാലക്ഷ്മീര്‍ ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ
ഇതി ശ്രീ മഹാലക്ഷ്മ്യഷ്ടകം സമ്പൂര്‍ണ്ണം.

Friday, May 16, 2008

വീട്‌ വലിയ വീട്‌

വീട്‌ ചെറുതോ വലുതോ എന്നതല്ല കാര്യം. അതില്‍ താമസിക്കുന്നവര്‍ക്കു ആരോഗ്യവും മനസ്സമാധനവും ഉള്ളതാണു കാര്യം. ഇതില്‍ എതിര്‍പക്ഷം കാണാം, ഇല്ലായിരിക്കാം, എനിക്കറിയില്ല.

പക്ഷെ ഞങ്ങളുടെ ഒരു സുഹ്രുത്തിണ്റ്റെ കാര്യം അങ്ങനെയല്ല. വീടാണൊ, അതു ഒരു സാധരണക്കാരന്‍ രാജാവിണ്റ്റെതിനെക്കാള്‍ വലുതായിരിക്കണം. സാധാരണ വീട്‌ നോക്കുംബൊള്‍ സ്കൂള്‍ സിസ്റ്റം നോക്കണം, ക്രൈം റേറ്റ്‌ ഇത്യാദി നോക്കണം (യു. എസ്‌ - ല്‍) പുള്ളിക്കു ഇതൊന്നും വലിയ പ്രശ്ന്‍മായിരുന്നില്ല. കാരണം, പുള്ളിയുടെ സ്പെസിഫികേഷന്‍ അനുസരിച്ചുള്ളാരു വീട്‌ അങ്ങു ദൂരെ എതാണ്ടൊരു സബര്‍ബിലായിരുന്നു.

കണ്ടു. ഇഷ്ടമായി. വാങ്ങി. പാലു കാച്ചല്‍. പാര്‍ട്ടി. ലലലലലലലല.

എങ്ങനെ ഡി. സി വരെ കമ്മ്യുട്ട്‌? ഒരു അസൂയക്കാരന്‍ ചോദിച്ചു. ഓ. എളുപ്പമാ. ഇവിടുന്നു മുക്കാല്‍ മണിക്കൂറ്‍ ഡ്രൈവ്‌. പിന്നെ ഒന്നര മണിക്കൂറ്‍ ട്രെയിന്‍. പിന്നെ പത്തു മിനിറ്റ്‌ നടപ്പ്‌. ഈസി. അതു കൊള്ളാം. കമ്മ്യുട്ട്‌ ഇത്രെയുമെ ഉള്ളെങ്ങില്‍ കൊള്ളാം. കാരണം വീട്‌ ഉഗ്രനായിരിക്കുന്നു.

അഞ്ചാറു മാസം കഴിഞ്ഞ്‌ വീണ്ടും ഞങ്ങള്‍ ലഞ്ചിനു കണ്ടപ്പൊള്‍, സുഹ്രുത്തിണ്റ്റെ പ്രഭ കുറച്ചു 'മങ്ങിപ്പോയൊ' എന്നൊരു സംശയം.

"ഓ ഒന്നും പറയണ്ട. ഇവിടെയെങ്ങാനും അങ്ങു താമസിച്ചാല്‍ മതിയായിരുന്നു. എനിക്കു വണ്ടിയിലിരുന്നു മടുത്തു. ഒരു ദിവസം മഞ്ഞത്തു തുഴഞ്ഞു അങ്ങു എത്തിയപ്പൊള്‍ പാതിരയായി. കെട്ട്യോളും വന്നപ്പോള്‍ അത്രയും നേരമായി. ഒന്നു വിശ്രമിക്കാമെന്നു വെച്ചു കൌച്ചിലേക്കു ചെരിഞ്ഞതും, കൂര്‍ക്കം വലിച്ചുറങ്ങിയൊന്നു സംശയം. തുരുതുരാ ഫൊണ്‍കാളുകള്‍, സെല്‍ഫൊണ്‍, ബ്ളാക്ക്ബെറി, ബ്ളുെബെറി ഇത്യാദികളെല്ലാം ചിലയ്ക്കുകയും, വണ്ട്‌ മുരളുന്നതു പൊലെ മുരളുകയും, എല്ലാം കൂടെ ചെയ്തപ്പൊള്‍, ചാടിയെണീറ്റ്‌ എന്താന്ന് കാര്യം തിരക്കിയപ്പൊള്‍, അപ്പുറത്തുന്നു ബേബി സിറ്റര്‍ വെടി വെക്കും പോലെ മൊഴിഞ്ഞു -- ' പ്ളീസ്‌ പിക്ക്‌ അപ്‌ യുവര്‍ സണ്‍ '. ഓൊഹ്‌, ക്ഷീണത്തിനിടയില്‍ കൊചിനെ മറന്നു!"

പറ്റില്ലെന്നെ -- വീട്‌ വില്‍ക്കാനിട്ടു. ഇങ്ങൊട്ട്‌ അടുത്തെകു മാറാംന്ന് വെച്ചു.

വെല്‍ക്കം റ്റു ത റാറ്റ്‌ റേസ്‌!

Rats always win!

Friday, May 9, 2008

ശ്രീ ഗണേശായ നമ:

ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ധ ജംബൂ ഫലസാര ഭക്ഷണം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഗ്നേശ്വര പാദ പങ്കജം