Saturday, November 13, 2010

തട്ടിന്‍പുറം

Kid: So Ammama, what is so special about your "Thattinpuram"? You told us that it just like the attic here...

Unni: Well - not exactly.

Kid: Then?

Thattinpuram is so different....we store so many special things up there...

Kid:  We store many things in our attic too...don't we?  Like that plastic christmas tree, the lights, my old stuff...

അനിയന്‍ മരുമകന് തട്ടിന്‍പുറത്തെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്....

വര്‍ഷങ്ങള്‍ പിന്നോട്ട് പായുമ്പോള്‍, ഞങ്ങള്‍ കുറച്ചു കുട്ടികള്‍ ഞങ്ങളുടെ വീട്ടിന്റെ തട്ടിനുപുറത്തു ഇരിക്കുന്നു. വെളിച്ചം കടത്തി വിടുന്ന ചില്ലോടുകള്‍ സാക്ഷിയാക്കി അവിടെ വെച്ചിട്ടുള്ള പുളി ഭരണികള്‍ പരിശോധിക്കുന്നു ചിലര്‍. ഒരു പൂച്ച സ്വസ്ഥമായി കിടന്നുറങ്ങുന്നത് സഹിക്കാത്ത ഉണ്ണി ഒരു ചിരട്ടയെടുത്തു എറിഞ്ഞു അതിനെ ഉണര്‍ത്തി. മ്യാവൂ....ഈ കുട്ടിപ്പിശാച്ചുകള്‍ എന്റെ ഉച്ചയുറക്കം കെടുത്തിയല്ലോ ഭഗവതീ എന്നും പറഞ്ഞു പൂച്ച പാഞ്ഞു. ഡാ ആ പരംബിന്റെയുള്ളില്‍ പാമ്ബെങ്ങാനും..? സാധ്യതയുണ്ട്..എന്ന് അനിയന്‍ പറയുമ്പോഴേക്കും അപ്രത്യക്ഷമാവുന്ന കഴിവ് വിനുവിനുണ്ടായിരുന്നു. 

പിന്നെ നെല്ലിന്‍ ചാക്കുകള്‍..ഒഴിഞ്ഞ ചാക്കുകള്‍, പിച്ചള പാത്രങ്ങള്‍, ഉലക്ക, പല തരം വിളക്കുകള്‍, ഉരുളികള്‍, കല്ച്ചട്ടികള്‍.....അങ്ങനെ അങ്ങനെ...
 
മുത്തച്ഛന്‍ ഉച്ചയുറക്കത്തില്‍ നിന്ന് ഉണരുകയാനെങ്ങില്‍ ഞങ്ങളുടെ തട്ടിന്‍പുറ വിക്രസുകള്‍ക്ക് വിരാമമാകും.
എല്ലാ തട്ടിന്‍പുറങ്ങളും പഴയ തലമുറയുടെ ബാക്കി സൂക്ഷിപ്പുകാരാണ്. കളയാന്‍ മനസ് വരാത്തത് കൊണ്ട് എല്ലാം ഒരു ഇടത്താവളത്തില്‍ വെച്ചിരിക്കുന്നു...

അനിയന്റെ 'Heritage Class ' മരുമകന് വളരെ ഇഷ്ടമായത് കൊണ്ട് കുട്ടി എല്ലാം ശ്രദ്ധിച്ചു കേള്‍കുന്നുണ്ടായിരുന്നു.

"So next time, will you take me to the thattinpuram?" -
Unni: Sure, but not sure, if the things I mentioned are still there or not..."
" Like that cat, and those Bharani's?"
Yes....
 
ഞങ്ങളുടെ നല്ല ഓര്‍മകളും തട്ടിന്‍പുറത്ത് കയറ്റി വച്ചിട്ട് വര്‍ഷങ്ങളായി.  ഇടയ്ക്കു ഞാനും നിങ്ങളും നമ്മുടെ പുതിയ തലമുറയും തട്ടിന്‍പുറത്ത് കയറുന്നത് നല്ല കാര്യമാണ്.