Friday, September 5, 2008

മാനസപുത്രീ....


(ഇതു ഏഷ്യാനെറ്റ് മാനസപുത്രി കാണുന്നവര്‍ക്ക് മാത്രമാണ്. കാരണം മാനസപുത്രിയുടെ കഥയൊന്നും മുഴുവന്‍ ഇവിടെ എഴുതാന്‍ പറ്റില്ല. അതിലും ഭേദം....ലോകത്തിലെ മറ്റെല്ലാ കാര്യങ്ങളും അതിലും ഭേദമാണ്.)


ഒന്നൊന്നര കൊല്ലം മുമ്പു ഞാന്‍ "എന്റെ മാനസപുത്രി" (ഏഷ്യാനെറ്റ്) കാണല്‍ നിര്‍ത്തി. സന്ധ്യക്ക്‌ സീരിയല്‍ കാണാന്‍ പറ്റാത്ത സാഹചര്യമാണ്.


മിനിഞ്ഞാന്ന് മാനസപുത്രി കണ്ടപ്പോഴും തോബിയാസും ഗ്ലോറിയും 'ഗൂഡതന്ത്രങ്ങള്‍് മിനഞ്ഞു കഴിഞ്ഞിട്ടില്ല. തന്ത്രങ്ങള്‍ക്ക് പിറകെ തന്ത്രങ്ങള്‍. ഇന്നത്തെ കാലത്ത് ഒരു അഞ്ചു വയസ്സുകാരന്‍ പോലും തന്റെ അടുത്ത് തന്ത്രങ്ങള്‍ പയറ്റാന്‍ വരുന്നവനെ ഓടിക്കും. പക്ഷെ മാനസപുത്രിയിലെ ആള്‍ക്കാര്‍ പന്ജപാവങ്ങള്‍. ഒരു കുതന്ത്രങ്ങളും അവര്ക്കു മനസ്സിലാകുന്നില്ല. എനിക്ക് എല്ലാ പാവങ്ങളായ മാനസപുത്രി അംഗങ്ങളേയും പിടിച്ചു കുറച്ചു നേരം കുലുക്കാന്‍ തോന്നുന്നു. നമ്മുടെ നെല്ലി മരക്കൊമ്പ് കുലുക്കുംബോലെ. അവരുടെ ബുദ്ധി അവരുടെ തലയിലെക്കിറങ്ങട്ടെ. എല്ലാവരും തോബിയാസ് ഗ്ലോറി കുതന്ത്രങ്ങള്‍ മനസ്സിലാക്കട്ടെ. കഥ വേഗം അവസാനിക്കട്ടെ. ആ നേരത്ത് വേറെ വല്ലത് കാണിക്കാന്‍ ഏഷ്യാനെറ്റിനെ ദൈവം തോന്നിപ്പിക്കട്ടെ.


ക്ഷമയുടെ നെല്ലിപ്പടി കാണുക എന്ന മലയാളത്തിലെ ചൊല്ല് ഈ സീരിയല്‍ കാണുന്നവര്‍ അനുഭവിച്ച്ചിട്ടുണ്ടാവും.